സെെബർ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വർ കസ്റ്റഡിയില്‍
തിരുവനന്തപുരം: സെെബർ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വർ കസ്റ്റഡിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയതിന് പിന്നാലെ സൈബർ ആക്രമണങ്ങള്‍ നടക്കുന്നതായി യുവതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു ഇതേ തുടർന്നാണ് നടപടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുലിനെ എആർ ക്യാമ്ബില്‍ എത്തിച്ചു. സെെബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. യുവതി നല്‍കിയ പരാതിയില്‍ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. രാഹുല്‍ ഈശ്വർ ഉള്‍പ്പടെയുള്ള നാല് പേരുടെ പോസ്റ്റിന്റെ യുആർഎല്‍ ആണ്…

