
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഓണം വൈബ്‌സ് ഫെസ്റ്റിനു തുടക്കമായി.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈബ് ഓണം ഫെസ്റ്റ് ശാസ്തമംഗലത്ത് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്റെ മഹത്വവും മനുഷ്യരെല്ലാവരും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഓണമെന്ന് സ്പീക്കർ പറഞ്ഞു. മികച്ച സഹകരണത്തോടെ വരും വർഷങ്ങളിലും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 28 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.ഉദ്ഘാടനദിവസം നിർധന കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണവും നടന്നു. വൈവിധ്യങ്ങളാർന്ന പരിപാടികളാണ് വൈബ് ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്നത്. ഓണം വിപണന…