Headlines

kerala14.in

സംസ്ഥാനത്ത് കോഴിയിറച്ചി വിലയിലും വൻ വർദ്ധനവ്.

സംസ്ഥാനത്ത് ഒരാഴ്ചയ്‌ക്ക് മുൻപ് 190 രൂപയായിരുന്ന കോഴി ഇറച്ചിയുടെ വില ഇപ്പോൾ 240 രൂപയായി വർദ്ധിച്ചിരിക്കുകയാണ്. പുഴ്‌ത്തിവെയ്പ്പും കൃത്രിമ വില വർദ്ധനവുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് ഒരാഴ്ചയ്‌ക്കിടെ വർദ്ധിച്ചത് 50 രൂപയാണ്. വിലയിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം. വിലവർദ്ധനവിൽ സാധാരണക്കാർക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സമയത്ത് വില ഉയർന്ന് നിന്നാൽ വിപരീത ഫലമുണ്ടാക്കുമെന്നതാണ് പ്രശ്നം

Read More

സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 16 വർഷം കഠിന തടവ്

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ്. 35000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനേ ആണ് പെരുമ്പാവൂർ സ്പെഷ്യൽ അതിവേഗ കോടതി ശിക്ഷിച്ചത്. 2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കൂട്ടുകാരൻ്റെ ഫോണിൽ നിന്നും ഫെയ്സ്ബുക്ക് വഴിയാണ് സബിൻ കുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് കുട്ടിയെ കാണാതായി എന്ന കേസിൻ്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടർന്ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു….

Read More

തിരുവല്ലത്തെ ടോൾ കൊള്ളക്കെതിരെ സിപിഐ മാർച്ചും ധർണയും നടത്തി

തിരുവല്ലം:കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ദേശീയപാത അതോറിറ്റി ടോൾ നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ സി പി ഐ പ്രവർത്തകർ ടോൾപ്ലാസക്കു മുന്നിൽ മാർച്ചും ധർണയും നടത്തി. കാലടി പ്രേമചന്ദ്രന്റെഅദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ സി പി ഐ ജില്ലാഎക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. മൂന്നു വർഷത്തിനിടയിൽ അഞ്ചാംതവണയാണ് ടോൾനിരക്ക് വർദ്ധിപ്പിക്കുന്നതെന്നും,ടോൾവർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരത്തിന് സി പി ഐ നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് വെങ്ങാനൂർ ബ്രൈറ്റ് പറഞ്ഞു. സി പി ഐ ലോക്കൽ…

Read More

വാഹനാപകടം സംഭവിച്ചാൽ ഇനി മുതൽ ഇൻഷുറൻസിനായി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല

തിരുവനന്തപുരം: വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്.സ്റ്റേഷനിൽ പോകാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ (Pol – app)സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു…

Read More

പരാതി നൽകിയതിൽ വൈരാഗ്യം, പെൺകുട്ടിയെ തലയ്ക്ക് വെട്ടി; പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൂത്താട്ടുകുളം :പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പ്രതി വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച ശേഷം ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതൃസഹോദരനാണ് ശനിയാഴ്ച രാവിലെ 11.30ഓടെ കുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്. കുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം. പെൺകുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ്…

Read More

ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കൊല്ലം: ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് അപകടം നടന്നത്. ഓയൂരിൽ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയായ ഓയൂർ ചുങ്കത്തറ ചുങ്കത്ത് ഹൗസിൽ സജി ചുങ്കത്തിന്റെ മകൻ ശ്രീശാന്ത് 19 വയസ്സ് ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. സജീവിന്റെ കടയുടെ പണിയുമായി ബന്ധപ്പെട്ട അര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ശ്രീശാന്ത് വാഹനമോടിച്ച് പോകുന്ന വഴിയിൽ തൊട്ടടുത്ത കടയുടെ ഭിത്തിയിൽ ഇടിച്ച് തല കീഴായി വാഹനം മറിയുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ…

Read More

നെടുമങ്ങാട് ഓണം ആരവങ്ങളിലേക്ക്, ‘ഓണോത്സവം 2023’ ആഗസ്റ്റ് 25 മുതൽ

നെടുമങ്ങാടിന്റെ ഓണത്തിന് മാറ്റുകൂട്ടാൻ ‘ഓണോത്സവം 2023’ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്ന് വരെ നടക്കും. ഓണോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ നേതൃത്വത്തിൽ സംഘാടകസമിതി യോഗം ചേർന്നു. നെടുമങ്ങാട് മണ്ഡലത്തിന്റെ സാംസ്‌കാരിക ആഘോഷമായി ഓണോത്സവത്തെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ പ്രധാന വേദികളിൽ ഒന്നായി നെടുമങ്ങാടിനെ തെരഞ്ഞെടുത്തത്, ഓണോത്സവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ഏഴു ദിവസങ്ങളിലായി നടക്കുന്ന…

Read More

അമിത ലഹരി ഉപയോഗംമൂലം യുവാവ് മരിച്ചു

കഴക്കൂട്ടം: മാതാവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവ് അമിത ലഹരി ഉപയോഗംമൂലം മരിച്ചു. പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം (27) ആണ് മരിച്ചത്. അമിതമായി ലഹരി ഉപയോഗിച്ച ജസീം വീട്ടിൽ ബഹളം ഉണ്ടാക്കിയിരുന്നു. ഇത് കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിൻറെ വാതിൽ പൊളിച്ചു. പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ജസിം തൊട്ടടുത്ത പുരയിടത്തിലെ മണ്ണിൽ കിടന്നു ഉരുളുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മാതാവിന്റെ മരണശേഷം വീട്ടിൽ…

Read More

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ ലഹരിക്ക് അടിമകളാക്കും; ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ

കോട്ടയം : എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളിനെയാണ് (24) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നു വിൽക്കാൻ കോട്ടയത്ത് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കർണാടക റജിസ്ട്രേഷനിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് പിടിയിലായ ഫിലിപ്പ് മൈക്കിൾ….

Read More

അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് വിജയം; വിജയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം

ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍ ജയം. ഡബ്ലിനില്‍ മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടരാനാവില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍ മുന്നിലായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (24), റുതുരാജ് ഗെയ്കവാദ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial