
പാറശാല അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം ഉയരുന്നു
തിരുവനന്തപുരം :പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. കേരളം വികസനത്തിന്റെ പരിവർത്തന യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉൾക്കൊള്ളൽ, സാമൂഹിക ക്ഷേമം, സുസ്ഥിര വളർച്ച എന്നിവയിൽ ഊന്നൽ നൽകുന്നതാണ് സർക്കാരിന്റെ നയങ്ങളെന്നും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത…