Headlines

kerala14.in

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് തന്നെ; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് തന്നെ നടക്കുമെന്ന് അറിയിച്ച് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഓണാഘോഷവും മണർകാട് എട്ട് നോമ്പ് പെരുന്നാളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്റെ തീയതി മാറ്റിവെക്കണമെന്ന്യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്.ഈ മാസം പതിനേഴുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.സൂഷ്മ പരിശോധന 18ന്. പത്രിക കാണിക്കാനുള്ള അവസാന തീയതി 21ന് വിജ്ഞാപനം…

Read More

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; നെഞ്ചിനും കഴുത്തിനും പരിക്ക്

കൊച്ചി: മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. പരിപാടി അവതരിപ്പിച്ച് തിരിച്ച് പോകുന്ന വഴി വിതുരയിൽ വെച്ചാണ് അപകടം നടന്നത്. തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ തങ്കച്ചന്റെ നെഞ്ചിനും കഴിത്തിനും പരിക്കേറ്റിട്ടുണ്ട്. തങ്കച്ചനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചൻ. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചൻ ശ്രദ്ധിക്കപ്പെടുന്നത്. ഏറെ കഷ്ടപ്പെട്ടാണ് താൻ വളർന്ന് വന്നതെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത്…

Read More

‘പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കില്ല’, അസഭ്യം പറ‍ഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു: പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

കളമശേരി : പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതു സൗത്ത് കളമശേരി ചുള്ളിക്കാവു അമ്പലത്തിനു സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിനാണെന്നു (നിരഞ്ജൻ–20) പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കളമശേരി സ്വദേശിനിയായ വിദ്യാർഥിനിയെ ജൂലൈ 12നാണു കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഫെബിൻ പെൺകുട്ടിയെ നിരന്തരം പ്രേമാഭ്യർഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല എന്ന‌ു…

Read More

മുൻകൂട്ടി അറിയിക്കാതെ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. വോട്ടർമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ മറുപടി തേടിയിരുന്നു. തുടർന്നാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമത്തിലെ (1960), വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കാനുള്ള 18ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. വോട്ടർമാരെ അറിയിക്കുകയോ അവരെ കേൾക്കുകയോ ചെയ്യാതെ പട്ടികയിൽ നിന്ന് പേര് നീക്കാൻ 18ാം വകുപ്പ് അനുമതി നൽകുന്നുവെന്നായിരുന്നു എം.ജി….

Read More

നിയമപരമായ സേവനത്തെ മാസപ്പടിയാക്കി; മാധ്യമ വാർത്തകൾ യാഥാർത്ഥ്യങ്ങളുമായി ബന്ധവുമില്ലാത്തവ: സിപിഐ (എം)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചത്‌. നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച്‌ മരിക്കുമെന്ന്‌ പ്രഖ്യാപിച്ച മലയാള മനോരമയില്‍ നിന്ന്‌…

Read More

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം. ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷാദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അതിനിടയിൽ നൗഷിദ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയെന്നും പൊലീസ് പറയുന്നു. കരച്ചിൽ കേട്ട് അടുത്തുള്ളവർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോൾ…

Read More

ദേശീയ പതാക: ഫ്ലാഗ് കോഡ് കർശനമായി പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമായി പൊതുഭരണ വകുപ്പ്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ മുന്നോടിയായി പാലിക്കേണ്ട മുന്നറിയിപ്പ് നേരത്തെ നിർദ്ദേശിച്ചിരിക്കുകയാണ് പൊതുഭരണ വകുപ്പ്. ദേശീയ പതാകയ്ക്കായി കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ കൊണ്ടുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. അതും കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയിരിക്കണം. ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതിത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക…

Read More

തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ സ്വദേശി ഗോപിനാഥൻ നായർ (79) ആണ് മരിച്ചത്. ആനകുളം സ്വദേശി ഇന്ദിരയുടെ പുരയിടത്തിന്റെ അടിഭാഗത്ത് രാവിലെ ഈറ വെട്ടുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ.  ഇതിന് മുകളിലായി കൃഷി ആവശ്യത്തിന് ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ച് പ്ലാറ്റ് ഫോം നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ആണ് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പി കുടിച്ച ശേഷം വീണ്ടും ഈറ വെട്ടാൻ തൊഴിലാളികൾ പോകുന്നതിനിടയിൽ മുകളിൽ നിന്നും…

Read More

കെഎസ്ഇബി വാഴ വെട്ടിയ സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

തിരുവനന്തപുരം∙ ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി–കൃഷി മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. വൈദ്യുതി ലൈനിൽ തട്ടുമെന്ന കാരണത്താൽ 406 വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയത്. കുലയ്ക്കാറായ വാഴകൾ വെട്ടിമാറ്റിയതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചിരുന്നു. മനസാക്ഷിയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സബ്മിഷൻ…

Read More

ഓണം സ്പെഷ്യൽ അരിയുടെ വിതരണം ഓഗസ്റ്റ് 11 മുതൽ; 10.90 രൂപ നിരക്കിൽ അഞ്ച് കിലോ ലഭിക്കും

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഓഗസ്റ്റ് 11ന് ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരി വിതരണം ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിൽ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial