‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും; കെ.പി.സി.സിയുടെ കേരള പര്യടനം കെ. സുധാകരൻ നയിക്കും
തിരുവനന്തപുരം: ‘സമരാഗ്നി’ എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന കേരള പര്യടനം ജനുവരി 21ന് തുടങ്ങും. ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ചികിത്സാവശ്യാർഥം യു.എസിലേക്ക് പോവാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ…

