kerala14.in

ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചെന്ന് ഐഎസ്ആർഒ

ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ chandrayaa – 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഐ എസ് ആർ ഒ ( ഇസ്റോ ) വ്യക്തമാക്കി.ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലം വയ്ക്കുന്ന ചന്ദ്രയാൻ മൂന്നിനെ ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ആഗസ്റ്റ് 6 രാത്രി 11 മണിക്കാണ് ആദ്യ ഭ്രമണപഥം താഴ്ത്തൽ . ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്…

Read More

കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തരുത്; ബാലാവകാശ കമീഷൻ

തിരുവനന്തപുരം :കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. കമീഷൻ അംഗം പി പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമീഷൻ അത് കുട്ടികളെ…

Read More

 സലിം കുമാറിനുള്ള മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ; ‘ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ല.

തിരുവനന്തപുരം: ‘മിത്ത് വിവാദത്തിൽ’ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെയും മന്ത്രിയെ കുറിച്ചും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. ദേവസ്വം…

Read More

എച്ച്.എസ്. പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിൽ; എതിരാളി ചൈനീസ് താരം

സിഡ്നി : ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ഇന്ത്യൻ താരം പ്രിയാന്‍ഷു രജാവത്തിനെയാണ് പ്രണോയ് കീഴടക്കിയത്. സ്കോര്‍– 21–18, 21–12. പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ്ങാണ് പ്രണോയിയുടെ എതിരാളി. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. നേരത്തേ ലോക രണ്ടാം നമ്പർ താരം ആന്റണി ഗിന്റിങ്ങിനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. പ്രിയാൻഷു, ഇന്ത്യൻ സഹതാരം കി‍ഡംബി ശ്രീകാന്തിനെയാണ് തോൽപിച്ചത്.

Read More

ഗുജറാത്ത്: ബിജെപി നേതാവ് പ്രദീപ് സിംഗ് വഗേല സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

അഹമ്മദാബാദ്∙ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിൻഹ് വഗേല രാജിവച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്ന് രാജിവച്ചശേഷം വഗേല പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പട്ടീലിനെതിരെ വിമത നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വഗേലയുടെ രാജി. യുവമോർച്ചയുടെ മുൻ അധ്യക്ഷനുമായിരുന്നു വഗേല. ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി വ്യാപക പ്രചാരണം ആരംഭിക്കാനിരിക്കെ വഗേല രാജിവച്ചത് തിരിച്ചടിയായിരിക്കുകയാണ്. ‘മഹാ ജൻ സമ്പർക്ക് അഭിയാൻ’ എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്. വ്യവസായികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, തുടങ്ങി വിവിധ ആളുകളുമായി കൂടിക്കാഴ്ചയും…

Read More

മലപ്പുറത്ത് ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: വാഴക്കാട് ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്മോൽ. ഇന്ന് രാവിലെ 11 മണിയോടെ ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു തൊഴുത്തിലെ കുഴിയിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് കരയിലേക്ക് കയറ്റി. തുടർന്ന് എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ…

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെക്യൂരി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത മൂന്നുപേർ അറസ്റ്റിൽ

നെടുമങ്ങാട്∙ രാത്രിയിൽ ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരെ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം മുളമുക്ക് എലിക്കോട്ടുകോണം തടത്തരികത്തു വീട്ടിൽ നവാസ് (43), കരകുളം ചെക്കക്കോണം കുന്നിൽ പുത്തൻ വീട്ടിൽ എസ് ഷമീർ (30), കരകുളം കായ്പാടി പറങ്കിമാംവിള പുത്തൻ വീട്ടിൽ ബി മുഹമ്മദ് റാഫ് (45) എന്നിവരാണ് അറസ്റ്റിലായത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക്…

Read More

തോഷഖാന കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്

ഇസ്ലാമാബാദ്:തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു.ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ…

Read More

മിത്ത് വിവാദത്തിൽ ഇടപെട്ട് സിപിഎം കേന്ദ്ര നേതൃത്വം; ഇനി ചർച്ച വേണ്ട

ന്യൂഡൽഹി: മിത്ത് വിവാദ പ്രസംഗത്തിൽ ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം.ആർഎസ്എസ്എസ് പ്രവർത്തകർ രാഷ്ട്രീയ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നും വിമർശനമുയർന്നു. ‘മിത്ത് വിവാദം’ മുതലെടുത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആരോപണങ്ങളാണെന്നാണ് ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ ചർച്ചയുമായി മുന്നോട്ടുപോയാൽ അത് രാഷ്ട്രീയമായും സാമൂഹികവുമായി ഭിന്നിപ്പുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, ഷംസീറിന്റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. വിശ്വാസികൾക്കെതിരേയോ വിശ്വാസം ഹനിക്കുന്ന തരത്തിലോ ഷംസീർ യാതൊന്നും പറഞ്ഞിട്ടില്ല കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു. മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം…

Read More

സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്കും വിനോദയാത്രകൾക്കും നിരോധനം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ തുടങ്ങിയവ നടത്തുന്ന പഠന വിനോദയാത്രകൾ നിർത്തലാക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. സർക്കാർ സ്കൂളുകളും കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് യാത്രകൾ സംഘടിപ്പിക്കുമ്പോൾ യാതൊരു ഉത്തരവാദിത്തവും പാലിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന യാത്രകൾ ചൂണ്ടിക്കാട്ടി വാളകം മാർത്തോമ ഹൈസ്കൂൾ അധ്യാപകൻ സാം ജോൺ നൽകിയ ഹർജിയിലാണ് കമ്മീഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസം, തദ്ദേശ വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവിട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ ശുപാർശയിന്മേൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial