kerala14.in

പരിശോധനയ്ക്കിടെ വാഹനത്തിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ; ദുർമന്ത്രവാദത്തിനായെന്ന് സംശയം

തേനി :കേരളത്തില്‍ നിന്ന് തേനിയിലേക്ക് കാറില്‍ കടത്തിയ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങള്‍ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ കണ്ടെത്തിയത്. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തി ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം.സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. ഇവര്‍ വണ്ടി പെരിയാറിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതായും പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കണ്ടെത്തിയ അവയവ ഭാഗങ്ങള്‍ പൂജ…

Read More

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ; ലക്ഷ്യം 250 കോടിയുടെ വിൽപ്പന

തിരുവനന്തപുരം : ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23 നുമാണ്. ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക്…

Read More

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ
ഭാര്യ സിന്ധു സലിംകുമാർ അന്തരിച്ചു

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ ഭാര്യ കണിയാംപറമ്പില്‍ സിന്ധു സലിംകുമാർ (ലത)അന്തരിച്ചു. 53 വയസ്സായിരുന്നു.രോഗബാധിതയായി ചികില്‍സയിലിരിക്കെ രാത്രി 10.15ഓടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ സിപിഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലംഗവും എഐടിയുസിയുടെ സമുന്നത നേതാവുമായിരുന്ന അന്തരിച്ച വഴിത്തല ഭാസ്ക്കരന്റെ രണ്ടാമത്തെ മകളാണ്. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 5ന് തൊടുപുഴ ഒളമറ്റത്തെ സ്വവസതിയില്‍ നടക്കും. മക്കൾ: ലക്ഷ്മിപ്രിയ(സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരി).

Read More

ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷൻ നൽകാൻ ധനവകുപ്പ് തുക അനുവദിച്ചു.

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ആഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ആഗസ്റ്റ് 23നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ഗുജറാത്ത് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ഡിസിസി നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി

തിരുവനന്തപുരം :ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മഹത്തായ വിജയമാണ് രാഹുൽ ഗാന്ധി കേസിലെ വിധിയെന്ന് പാലോട് രവി. പാർലമെൻ്റിൽ നിന്നും സ്വവസതിയിൽ നിന്നും രാഹുൽ ഗാന്ധിയെ ആട്ടിയിറക്കാമെന്ന ബി ജെ പിയുടെ ഉപജാപ രാഷ്ട്രീയത്തിനാണ് കോടതി വിധി വിരാമമിട്ടതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി രാഹുൽ ഗാന്ധി കേസിലെ വിധിയിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഹ്ളാദ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാലോട് രവി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും…

Read More

ആശുപത്രിയിൽ പ്രസവിച്ച് കിടന്ന യുവതിയെ കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട: ആശുപത്രിയ്ക്കുള്ളിൽ കടന്ന് പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം.ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹക്ക് നേരയാണ് വധശ്രമമുണ്ടായത്. നഴ്സിന്റെ വസ്ത്രം ധരിച്ചെത്തിയ അനുഷ എന്ന യുവതി ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്. ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി.സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതി…

Read More

സ്കൂളുകളിലെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിച്ചു

തിരുവനന്തപുരം: സ്കൂളുകളിലെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിച്ചു. മാമ്പറം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയായ സിദ്ധാർത്ഥ് എസ് കുമാറാണ് എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സർക്കാർ എൻ.സി.സി കേഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചത്.റിപ്പബ്ലിക് ഡേ പരേഡ് ചെയ്തവർക്കുള്ള ഗ്രേസ് മാർക്ക് 40 ആക്കി ഉയർത്തി. നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തവരുടേത് 30 ആക്കി. നേരത്തെ 25 മാർക്കാണ് ഗ്രേസ് മാർക്കായി നൽകിയിരുന്നത്. 75 ശതമാനമോ അതിൽ കൂടുതലോ പരേഡ്…

Read More

തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയില്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം

തിരുവനന്തപുരം: നഗരത്തില്‍ കിള്ളിപ്പാലത്ത് ആക്രിക്കടയില്‍ വൻ തീപിടിത്തം. ആക്രിക്കടയില്‍ പഴയ ന്യൂസ്‌പേപ്പറുകളും ആക്രി അവശിഷ്‌ടങ്ങളും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വൈകുന്നേരം ആറരയോടെയാണ് തീ പിടിത്തം ഉണ്ടായത്.രണ്ട് മുറികളുള്ള കടയില്‍ മിക്കയിടത്തും തീപിടിച്ച്‌ കറുത്ത പുക ഉയര്‍ന്നിരിക്കുകയാണ്.തീപടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് തീ ആളിപ്പടരുന്നത് കുറയ്‌ക്കാൻ ശ്രമിക്കുന്നത്. ഇതുവരെ അഗ്നിബാധ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം.തീപിടിത്തമുണ്ടായ കടയുടെ സമീപത്ത് ഒരു കടമാത്രമാണുള്ളത്. ഇവിടേക്ക് തീ പടരാതിരിക്കാൻ ശ്രമം…

Read More

മുതലയുടെ ആക്രമണം: കോസ്റ്ററീക്കന്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

കോസ്റ്ററീക്ക : മുതലയുടെ ആക്രമണത്തിൽ കോസ്റ്ററീക്കൻ ഫുട്ബോൾ താരം ജെസ്യൂസ് ആൽബർട്ടോ ലോപസ് ഓർട്ടിസിന് ദാരുണാന്ത്യം. ശനിയാഴ്ച കോസ്റ്ററീക്കയിലെ കാനസ് നദിയില്‍ വെച്ചാണ് സംഭവം. വ്യായാമത്തിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് ചാടുകയും തുടർന്ന് മുതലയുടെ ആക്രമണത്തിന് ഇരയാവുകയുമായിരുന്നു. താരത്തിന്റെ മൃതദേഹവുമായി മുതല വെള്ളത്തിലൂടെ ദീർഘനേരം സഞ്ചരിച്ചു. മുതലയെ വെടിവെച്ചാണ് താരത്തിന്റെ മൃതദേഹം കരയ്ക്കെത്തിച്ചത്. കോസ്റ്ററീക്കന്‍ ക്ലബ്ബ് ഡീപോര്‍ട്ടീവോ റിയോ കാനസ് താരമായിരുന്നു ലോപസ്.

Read More

പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി; മുൻ സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം: പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസമാണ് പൂവാറിലെ ഒരു സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തുവന്നത്. വനിതാശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്‌കൂളിലെ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തനായി ഇളയകുട്ടിയുമായി കൗണ്‍സിലര്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് ഈ കുട്ടിയും പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്ഉടന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial