kerala14.in

ശബരിമലയില്‍ മണ്ഡലകാല വരുമാനം റെക്കോര്‍ഡിട്ടു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി വര്‍ധന

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോർഡിൽ. കാണിക്ക എണ്ണാൻ ബാക്കിനിൽക്കേയാണ് വരുമാനം 241.71 കോടി രൂപയായി ഉയർന്നത്. കഴിഞ്ഞ തവണത്തേതിലും 18.72 കോടി രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ തീർഥാടകരുടെ വലിയ തിരക്കുണ്ടായിരുന്നെങ്കിലും മണ്ഡലപൂജ ദിവസം തീർഥാടകരുടെ നിര ക്യൂ കോംപ്ലക്സ് വരെയായി കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് മണ്ഡലപൂജയോടെ പരിസമാപ്തിയാകും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. രാത്രി പതിനൊന്നിന് അടയ്ക്കുന്ന നട മകരവിളക്ക് മഹോൽസവത്തിനായി മുപ്പതിന് തുറക്കും. ജനുവരി പതിനഞ്ചിനാണ്…

Read More

ചെന്നൈയിൽ അമോണിയം ചോർച്ച കുഴഞ്ഞ് വീണ് പ്രദേശവാസികൾ

ചെന്നൈ എണ്ണൂരിൽ അമോണിയം ചോർച്ച. കൊറോമൻഡൽ എന്ന സ്വകാര്യ കമ്പനിയിൽ സ്ഥാപിച്ച പൈപ്പുകളിൽ നിന്നാണ് വാതകം ചോർന്നത്. അമോണിയ ശ്വസിച്ച 30ൽ അധികം പ്രദേശവാസികൾ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിൽ ആണുള്ളത്. ചെന്നൈ എണ്ണൂരിലെ യൂണിറ്റിലെ വളം നിർമ്മാണ കമ്പനിയിയാണ് ചൊവ്വാഴ്ച രാത്രിയോടെയാണ് ലീക്കുണ്ടായത്. പ്രദേശത്ത് ആകെ ദുർഗന്ധം വമിക്കുകയും പെരിയ കുപ്പം മേഖലയിലെ താമസക്കാരെയാണ് ഗ്യാസ് ലീക്ക് സാരമായി ബാധിച്ചത്. തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട 25ൽ അധികം ആളുകളെ…

Read More

നവകേരള സദസ്സ് പരാതികള്‍ക്ക് സമയ ബന്ധിതമായി പരിഹാരം കാണും: മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: നവകേരള സദസില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ യോഗം വിളിച്ച് റവന്യുമന്ത്രി കെ രാജന്‍. കളക്ടര്‍മാരുടെയും ആര്‍ഡിഓമാരുടെയും യോഗം ഉച്ചക്ക് ഒന്നിന് ഓണ്‍ലൈനായി നടക്കും. പരാതികള്‍ക്ക് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. നവകേരള സദസിലെ പരാതികള്‍ക്ക് വി.വി.ഐ.പി പരിഗണനയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസില്‍ പരാതി നല്‍കിയവരുണ്ട്. സര്‍ക്കാറിന് കിട്ടുന്ന എല്ലാ പരാതികള്‍ക്കും മറുപടി നല്‍കും.നവകേരള സദസ് ലോകത്തിന് മുന്നില്‍ കേരളം വെച്ച…

Read More

മണിപ്പൂ‍ര്‍ മുതൽ മുബൈ വരെ; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

ദില്ലി : ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര, മേഘാലയ, ബിഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ഭാരത് ന്യായ് യാത്ര. 85 ജില്ലകളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റ‍ര്‍ സഞ്ചരിച്ച്…

Read More

ഭർതൃ മാതാവിന്റെ മാനസിക പീഡനം; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യചെയ്തത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കൾ. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയുടെ മരണത്തിലാണ് യുവതിയുടെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഷഹന ജീവനൊടുക്കിയത്. ഭർതൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ർന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭ‍ർതൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭ‍ർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുട‍ർന്ന് ഭർത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്യുകയാണ്. കിണറ്റിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ‌് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ…

Read More

കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തർക്കം, തമ്മിലടി; ലഹരിസംഘത്തിലെ നാലുപേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കഞ്ചാവിൻ്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാലുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, കാർത്തികപ്പള്ളി സ്വദേശികളായ രാഹുൽ, അതുൽദേവ് എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ഇവരിൽനിന്ന് എം.ഡി.എം.എ.യും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു. വിൽപ്പന നടത്തിയ കഞ്ചാവിൻ്റെ ഗുണനിലവാരം കുറഞ്ഞതും ഇതിൻ്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തർക്കത്തിലും തമ്മിലടിയിലും കലാശിച്ചതെന്നാണ് വിവരം. പിടിയിലായ അതുൽദേവിന് മറ്റുമൂന്നുപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് വാങ്ങിയത്. എന്നാൽ, ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന്…

Read More

ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകും; പ്രധാനമന്ത്രിക്ക് കത്തയച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാർഡുകൾ തിരികെ നൽകാൻ തയ്യാറെടുത്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തീരുമാനം പ്രധാനമന്ത്രിക്ക് കത്തിലൂടെയാണ് വിനേഷ് ഫോഗട്ട് അറിയിച്ചത്. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുന്നുവെന്ന് കത്തിൽ പറയുന്നു. നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പദ്മശ്രീ മടക്കി…

Read More

ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനശബ്ദം; ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടന്നതായി പോലീസിന് ഫോണ്‍ സന്ദേശം. സമീപ പ്രദേശത്തുള്ളവര്‍ സ്‌ഫോടനശബ്ദം കേട്ടതായും ഫയര്‍ഫോഴ്‌സിനും സന്ദേശം ലഭിച്ചു. എന്നാല്‍ ഇതുവരെ സ്ഥലത്തു നിന്ന് സ്‌ഫോടനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി. ശബ്ദമുണ്ടായതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Read More

‘ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകും’; പ്രതിഷേധമറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച് കൂടുതൽ ഗുസ്തി താരങ്ങൾ. അർജുന-ഖേൽരത്‌ന പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് വിനേഷ് നിലപാട് വ്യക്തമാക്കിയത്. ബ്രിജ് ഭൂഷണെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരികെ നൽകിയിരുന്നു.ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് വിനേഷ് ഫോഗട്ടിന്റെ നടപടി. ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായതാണ് താരങ്ങൾ വീണ്ടും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial