
വീട്ടിൽ ഉറങ്ങികിടന്ന പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു; ആസിഡ് ആക്രമണമെന്ന് സംശയം
കാട്ടാക്കട :വീട്ടിൽ ഉറങ്ങികിടന്ന പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു ആസിഡ് ഒഴിച്ചതെന്നാണ് സംശയം. മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർഖാനാണ് പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു.വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സുധീർഖാന് പൊള്ളലേറ്റത്. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം സജികുമാർ വീട്ടിൽ വന്ന് പോയശേഷമാണ് പൊള്ളലേറ്റത്. ദേഹത്ത് ആസിഡ് ഒഴിച്ചതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. വീടിന് സമീപത്ത് നിന്ന് ആസിഡ് കുപ്പി കണ്ടെത്തിയിട്ടുണ്ട്.ഗുരുതരമായി പൊള്ളലേറ്റ സുധീർഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു….