Headlines

kerala14.in

മഅ്ദനി യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി യെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂറോളജിസ്റ്റ് ഡോക്ടർ അബ്ദുൽ സലാമാണ്‌ പരിശോധന നടത്തുന്നത്. മഅദനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കി.സ്ട്രോക്, ക്രിയാറ്റിൻ അളവിൽ വ്യതിയാനം എന്നിവ മൂലം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു മഅദനിയെ ചികിത്സയ്ക്കായി എത്തിച്ചത്. സ്കാനിങ്ങിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Read More

ഭജൻലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്‌പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനിൽ ഭജൻലാൽ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ബിജെപി നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. വസുന്ധര തന്നെയാണ് മുഖ്യമന്ത്രിയായി ഭജൻലാലിന്റെ പേര് പ്രഖ്യാപിച്ചത്. സംഗനേർ മണ്ഡലത്തിലെ എംഎൽഎയായ ഭജൻലാൽ ശർമ്മ ബ്രാഹ്മണ സമുദായാംഗമാണ്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു ഇദ്ദേഹം. ദീർഘകാലം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന…

Read More

രണ്ടും കൽപ്പിച്ച് ഗവർണർ; എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ 124-ാം വകുപ്പ് ചുമത്തി

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തിൽ ഡിജിപിയെ വിളിച്ച് കർശന നിർദേശം നൽകി ഗവർണർ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചുമത്തി. ഗവർണറുടെ വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസിന്റെ ഒദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർക്കെതിരെ പൊലീസ് നേരത്തെ ചുമത്തിയ കുറ്റം. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവർണർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് കൂടുതൽ കർശന വകുപ്പുകൾ ചേർത്തത്. ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ്…

Read More

കാത്തിരുന്ന് മടുത്തപ്പോൾ കെഎസ്ആർടിസി ബസിനടിയിൽ കിടന്നുറങ്ങി; തീർത്ഥാടകരുടെ കാലിലൂടെ അതേ ബസ് കയറിയിറങ്ങി

തുലാപ്പള്ളി: കെഎസ്ആർടിസി ബസിനടിയിൽ ഉറങ്ങിയ ശബരിമല തീർത്ഥാടകരുടെ കാലിലൂടെ അതേ വാഹനം കയറി. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ എരുമേലി-ഇലവുങ്കൽ -പമ്പ റോഡിൽ തുലാപ്പള്ളിയിലാണ് സംഭവം. തിരക്കുകാരണം വാഹനങ്ങൾ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇവർ എത്തിയ കെ.എസ്.ആർ.ടി.സി. ബസും ഇങ്ങനെ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും വാഹനത്തിൽനിന്നിറങ്ങി അടിയിൽ കിടന്നുറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉറങ്ങുന്നതറിയാതെ ബസ്…

Read More

മൂന്ന് ക്രിമിനല്‍ നിയമങ്ങളും പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍; നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അവതരിപ്പിക്കും

പുതുതായി അവതരിപ്പിച്ച മൂന്ന് ക്രിമിനല്‍ നിയമങ്ങളും പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക ശിക്ഷ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് താത്കാലികമായി പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ എംപിമാര്‍ക്കുള്ള പാര്‍ലമെന്റ് പോര്‍ട്ടലിലൂടെ അറിയിച്ചത്. നിയമം പിന്‍വലിച്ച് പാര്‍ലമെന്ററി സമിതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉടനെതന്നെ വീണ്ടും അവതരിപ്പിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പുതുക്കിയ ബില്ലിനൊപ്പം ജമ്മു കാശ്മീര്‍, പോണ്ടിച്ചേരി…

Read More

പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍

ദില്ലി: എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെയും എൽഡിഎഫ് സർക്കാരിനെതിരെയും ആരോപണം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവർണർ ആരോപിച്ചു. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവർണർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവർത്തിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവർണർ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു….

Read More

ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ട് യുവാവിനെ മർദ്ദിച്ച് കൊന്നു; സുഹൃത്തും കൂട്ടാളികളും അറസ്റ്റിൽ

കോഴിക്കോട്: കോടഞ്ചേരിയിലെ  മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച്  കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം.  തിരുവമ്പാടി സ്വദേശി അഫ്സൽ, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കോളേജ് വിദ്യാര്‍ത്ഥിയായ…

Read More

തെരുവ് നായ ഓടിച്ചപ്പോൾ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ മകൾ ഏഴ് മാസം പ്രായമുള്ള ഹാജാമറിയമാണ് മരിച്ചത്. കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമിയ്യ ഓടിയപ്പോൾ കാല്‍ കല്ലില്‍ തടഞ്ഞ് കൈയിൽ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് നാട്ടുകാരും…

Read More

കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ഇരുപത്തിയാറുകാരിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ ചൊക്ലിയിൽ പെട്ടിപ്പാലം സ്വദേശിയായ ഷഫ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലാണ് ഷഫ്‌നയെ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാരപ്പൊയിൽ റിയാസിന്‍റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു.

Read More

ഗവർണ്ണർക്കെതിരേ പ്രതിഷേധം: 19 എസ്എഫ്ഐ പ്രവര്‍ത്തകർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിക്കുകയും വാഹനത്തിനു നേരേ പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണ്ണര്‍ക്കെതിരെ മൂന്ന് സ്ഥലത്താണ് കരിങ്കൊടിപ്രതിഷേധവും ആക്രമണശ്രമവും ഉണ്ടായത്. പാളയത്ത് ഗവർണ്ണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തു വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇനി ഇവർക്കെതിരേ ഏത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial