kerala14.in

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിൽ സ്കൂൾ , പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കുട്ടനാട് താലൂക്കിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടു. നിശ്ചയിച്ച പ്രകാരമുള്ള…

Read More

തിരുവനന്തപുരത്ത് 85 പവൻ മേഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 85 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ഷെഫീക്ക് എന്ന ആളാണ് പിടിയിലായത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോകുന്നതിന് മുമ്പേ മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം. ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിൽ ഉപനയന ചടങ്ങ് നടക്കുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നുവെന്നാണ്…

Read More

ഐടിഐ പ്രവേശനം : അപേക്ഷ 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിൽ 2023 ലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 15 വരെ നൽകാം. സമീപത്തെ സർക്കാർ ഐടിഐയിൽ 18 നകം അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഓൺലൈൻ അപേക്ഷകൾ https://itiadmission.kerala.gov.in എന്ന ലിങ്ക് മുഖേന നൽകാം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial