മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാ പരിശോധന; സുപ്രിംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു
ഡൽഹി: ജനങ്ങൾക്ക് ഭീഷണിയായി മാറിയ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരന്‍ ഡോ. ജോ ജോസഫ് സമർപ്പിച്ച ഹരജിയെ അനുകൂലിച്ചാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. കാലപഴക്കം കൊണ്ട് അണക്കെട്ട് സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു മറുപടിയുണ്ടാകണം എന്നീ ആവശ്യങ്ങളാണ് ജോ ജോസഫിന്റെ ഹരജിയിൽ മുന്നോട്ടു വെക്കുന്നത്. ഏറ്റവുമൊടുവിൽ സുരക്ഷാ പരിശോധന നടത്തിയത് 2011ലാണ്. നേരത്തെ തന്നെ കാലാവധി കഴിഞ്ഞ അണക്കെട്ടാണിത്….

