kerala14.in

മൂന്ന് മാസം അവധി വേണം’- അപേക്ഷ നൽകി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. ദേശീയ നേതൃത്വത്തിനാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ ഈ മാസം ചേരുന്ന ദേശീയ എക്സ്ക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്.അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലിൽ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നൽകിയത്.

Read More

കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; മരണം 8 ആയി

കളമശേരിയിൽ പ്രാർത്ഥനയ്ക്കിടയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.ഡൊമിനിക് മാർട്ടിൻ ആണ് പ്രാർത്ഥന നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ…

Read More

ജിയോ ബേബിയോടുള്ള ഫറൂഖ് കോളേജ് മാനേജ്മെൻ്റ് – യൂണിയൻ സമീപനം പ്രതിഷേധാർഹം – എഐഎസ്എഫ്

തിരുവനന്തപുരം: സംവിധായകൻ ജിയോ ബേബിയെ അപമാനിച്ച കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്മെൻ്റ് സമീപനം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഫിലിം ക്ലബ്ബിൻ്റെ പരിപാടിക്കായി ക്ഷണിക്കുകയും എന്നാൽ അതിനു ശേഷം ഒരു അറിയിപ്പും നൽകാതെ പരിപാടി ഉപേക്ഷിക്കുകയുമാണ് ചെയ്തത്. സംവിധായകൻ്റെ പരാമർശങ്ങൾ കോളേജിൻ്റെ ധാർമ്മിക മൂല്യങ്ങൾക്ക് ചേർന്നതല്ല എന്ന പേരിൽ കോളേജ് യൂണിയൻ പരിപാടി ഒഴിവാക്കുകയായിരുന്നു.പരിപാടിക്കായി ക്ഷണിക്കുകയും അതിനു ശേഷം അപമാനിക്കുകയും ചെയ്ത ഈ നടപടി പ്രതിഷേധാർഹമാണെന്നും യൂണിയനും മാനേജ്മെൻ്റും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും കേരളത്തിലെ പ്രബുദ്ധ…

Read More

2000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ പണമിടപാടിന് നിയന്ത്രണം വരുന്നു

യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകളിലെ തട്ടിപ്പുകള്‍ തടയാനായി അപരിചിതരായ രണ്ട് പേര്‍ തമ്മിലുള്ള പണമയക്കല്‍ വൈകിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി യുപിഐ മുഖേന ഇടപാട് നടത്തുമ്പോള്‍ നാല് മണിക്കൂർ സമയത്തേക്ക് എങ്കിലും പണമയക്കല്‍ തടയാനാണ് നീക്കം. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് ഈ നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തുമെന്നതിനാല്‍ ഈ നീക്കം വലിയ വിവാദമാകുമെന്നത് തീര്‍ച്ചയാണ്. അതേസമയം, സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാൻ ഈ നീക്കം അത്യാവശ്യമാണെന്നും…

Read More

മാനന്തവാടിയില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലാണ് സംഭവം . തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരണപ്പെട്ടത്. ശാന്ത ഏഴ് മാസം ഗർഭിണിയായിരുന്നു. വയറുവേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശാന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.

Read More

മുന്നണിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനായില്ല; ആം ആദ്മി പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിച്ചതായി സാബു ജേക്കബ്

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ് വിവരിച്ചു. രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുന്ന തീരുമാനം ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം പ്രഖ്യാപിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേര്‍പിരിയുന്നത്. 2022…

Read More

12 വർഷത്തിന് ശേഷം കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. 12 വ‍ർഷത്തിന് ശേഷമാണ് സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും അദ്ദേഹം ഒഴിയുന്നത്. സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കല്ലേറേറ്റ സഭാധ്യക്ഷ്യൻ കൂടിയാണ് ഒടുവിൽ പടിയിറങ്ങുന്നത്. ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട്‌ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസിൽ അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് ഇതിൽ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റുഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം….

Read More

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; അപകടം പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ

കല്‍പ്പറ്റ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗവും മേല്‍ക്കൂരയും തകര്‍ന്നു. പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ വയനാട് വെണ്ണിയോട് കല്ലട്ടിയിലാണ് സംഭവം. കഴിഞ്ഞദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് പെട്ടന്ന് ചോരുകയായിരുന്നു. തൊട്ടപ്പുറത്തെ അടുപ്പില്‍ തീയുണ്ടായിരുന്നു. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയുടെ മേല്‍ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത് വീട്ടില്‍ അധികം ആളുകള്‍ ഇല്ലാത്തതും ഗ്യാസിന്റെ മണം പുറത്ത് വന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതും കൊണ്ടാണ്…

Read More

‘സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയണം’; യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കൊച്ചി: തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌. നിയമവും അതിനൊപ്പം ശക്തമാകണമെന്നും അത് സർക്കാർ ചെയ്യുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല ആരും. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial