രോഗികൾക്ക് ആശ്വാസം; ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ- ഹെല്‍ത്ത് സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: രോഗികൾക്കായിതാ ഒരാശ്വാസ വാർത്ത. ഇനി ആശുപത്രികളിൽ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റെടുക്കാം. സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. അതില്‍ 393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. 16 മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22 താലൂക്ക് ആശുപത്രികള്‍, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 453 കുടുംബാരോഗ്യ…

