kerala14.in

അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളായ നിതിൻ(21), ഷിബിൻ(18) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.45നായിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്. മരിച്ച ഷിബിനും നിധിനും അയൽ വാസികളാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

Read More

ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി

ടൈംസ് മാഗസിന്റെ അത് ലറ്റ് ഓഫ് ദി ഇയർ ആയി ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ട് തുടങ്ങിയവരെ മറികടന്നാണ് മെസ്സിയുടെ ഈ സ്വപ്നനേട്ടം. അർജന്റീനയുടെയും മറ്റു ക്ലബ് പ്രകടനങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അർജന്റീനയെ 36 വർഷത്തിന് ശേഷം ലോക ചാമ്പ്യന്മാരാക്കുന്നതിലും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലുമെല്ലാം നിർണായക പങ്കുവഹിച്ച മെസിക്ക് മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി…

Read More

‘50,000 തന്നാല്‍ കേരളനടനത്തിനും മോഹിനിയാട്ടത്തിനും ഒന്നാം സ്ഥാനം’; സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കോഴ ആവശ്യപ്പെട്ടതായി പരാതിയുമായി നൃത്ത അധ്യാപിക

തിരുവനന്തപുരം: സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടാൻ കോഴ ആവശ്യപ്പെട്ടെന്ന് പരാതി. തിരുവനന്തപുരം കണിയാപുരം സബ് ജില്ലാ കലോത്സവത്തിടെയാണ് സംഭവം. കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത് എന്നിവർ പണം ആവശ്യപ്പെട്ടെന്നാണ് നൃത്ത അധ്യാപികയുടെ പരാതി. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവർ പറയുന്നത്. സബ്ജില്ലാ കലോത്സവത്തിൽ ഏജന്റുമാർ അവരുടെ…

Read More

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രേയങ്ക ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നത്. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനങ്ങള്‍ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാന്‍ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു…

Read More

‘കൂടുതൽ കുട്ടികളെ പ്രസവിക്കണേ’; ഉത്തര കൊറിയയിലെ സ്ത്രീകളോട് കണ്ണീരോടെ കിം ജോങ് ഉൻ, സങ്കടം സഹിക്കാനാകാതെ തൂവാലകൊണ്ട് കണ്ണു തുടയ്‌ക്കുന്ന ഏകാധിപതിയുടെ വീഡിയോ വൈറൽ

പ്യോങ്‍യാങ്: ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ മനുഷ്യത്വ രഹിതമായ പ്രവർത്തികൾ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ്. എന്നാൽ സ്വേച്ഛാധിപതി കിം ജോങ് ഉൻ കരയുന്നതും കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതും ആയ ഒരു വീഡിയോ ആണിപ്പോൾ പുറത്തുവരുന്നത്. കൂടുതൽ കുട്ടികളുണ്ടാകാൻ ഉത്തരകൊറിയയിലെ സ്ത്രീകളോട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് കിം പൊട്ടിക്കരഞ്ഞതെന്ന് പറയപ്പെടുന്നു. ഉത്തര കൊറിയയിലെ ജനസംഖ്യാ നിരക്ക് താഴുന്നതിനിടെയാണ് കിമ്മിന്‍റെ ആഹ്വാനമെന്ന് വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…

Read More

ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം ലയണൽ മെസ്സിക്ക് 

ഇന്റർ മിയാമിയിൽ ചേർന്നതിന് പിന്നാലെ ലയണൽ മെസ്സി ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സോക്കറിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതാണ് മെസ്സിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയതിന് പിന്നാലെയാണ് ക്ലബ്ബ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടമായ ലീഗ്‌സ് കപ്പ് നേടുന്നത്. താരം ഇന്റർ മിയാമിയിലേക്ക് മാറിയതോടെ യുഎസിൽ കായികരംഗത്തെ അവബോധം വളർത്താനായെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് വിജയത്തിന് പിന്നാലെ നിരവധി അവാർഡുകളാണ് സൂപ്പർ താരത്തെ…

Read More

ജോലിസ്ഥലത്തെ വാക്കു തർക്കം; സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

സൗദി: പ്രവാസി മലയാളി ജോലിസ്ഥലത്ത് കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (49) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തി​ന്റെ കൂടെ ജോലിചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ദർബിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയിൽ ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരൻ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുൻ ജോലി…

Read More

കനകക്കുന്നില്‍ ചന്ദ്രനെ കാണാന്‍ ആയിരങ്ങള്‍; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിന്റെ ‘മ്യൂസിയം ഓഫ് ദ മൂണ്‍’

തിരുവനന്തപുരം: കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകത്തില്‍ ആയിരങ്ങള്‍. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് നിരവധി ആളുകളാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ആളുകള്‍ക്ക് കൗതുകമായത്. ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ ഗോളാകാരത്തില്‍ തൊട്ടടുത്തു കാണാനുള്ള അവസരമാണ് ‘മ്യൂസിയം ഓഫ് ദി മൂണ്‍’ ഒരുക്കുന്നത്. ചാന്ദ്രമാതൃകയുടെ…

Read More

വാഹനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ ;നിയമം മാര്‍ച്ചിനകം

ന്യൂഡൽഹി:വാഹനാപകടങ്ങളിൽപ്പെടുന്നവർക്ക് നിർണായകമായ ആദ്യത്തെ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമയായി സഹകരിച്ച് അടുത്ത നാല് മാസങ്ങൾക്കുള്ളിൽ നടപ്പാക്കാനാണ് ആലോചന. നിയമം അടുത്ത മാർച്ചിനകം നടപ്പാക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ൻ പറഞ്ഞത്. വാഹനാപകടത്തിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ പരിക്കേറ്റ വ്യക്തികൾക്ക് അടിയന്തരവും സൗജന്യവുമായ…

Read More

മൂക്കിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ മരണം; ചികിത്സാപിഴവെന്ന് കുടുംബത്തിന്റെ ആരോപണം

വയനാട്: കല്പറ്റ ഫാത്തിമ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചത് ചികിത്സാപിഴവു കൊണ്ടെന്ന് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൃതദേഹം നാലു ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു പുൽപള്ളി ശശിമല ചോലിക്കര സ്വദേശിയായ സ്റ്റെബിനാണ് നാലുദിവസങ്ങൾക്ക് മുൻപ് മരിച്ചത്. മുക്കിലെ ദശ നീക്കാൻ എത്തിയ സ്റ്റെബിന് അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിനു കാരണമായാതെന്ന് കുടുംബം ആരോപിച്ചു. അതേസമയം ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കാൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial