Headlines

kerala14.in

പൊലീസെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ

കൊച്ചി: പൊലീസെന്ന് അവകാശപ്പെട്ട് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായി. കൊച്ചി മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിൽ ഇക്കഴിഞ്ഞ നവംബർ 15നാണ് സംഭവം. രാത്രി 12 മണിയോടെയാണ് കവർച്ച നടത്തിയത്. എറണാകുളം പോണേക്കര സ്വദേശി സെജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്‌സൺ ഫ്രാൻസിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. മാരകായുധങ്ങളുമായി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ…

Read More

എ പി ജയനെതിരായ നടപടിയിൽ പ്രതിഷേധം; എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തത് 12 പേർ മാത്രം

അടൂർ : എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും എ.പി ജയൻ അനുകൂലികൾ വിട്ട് നിന്നു. എ.പി ജയന് എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് ശ്രീനാദേവിക്കൊപ്പം കമ്മിറ്റിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് എ പി ജയൻ അനുകൂലികൾ പറഞ്ഞു.മെമ്പർഷിപ്പ് ക്യാംപയിനുമായി ബന്ധപ്പെട്ട് അനധികൃത ഫണ്ട് പിരിവ് നടത്തിയ റാന്നി മണ്ഡലത്തിൽ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗം വിപിൻ പൊന്നപ്പനെതിരെ അന്വേഷണം നടത്തണമെന്നും വിട്ടു നിന്ന നേതാക്കൾ പറഞ്ഞു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പരാതി ഒന്നും…

Read More

വനിതകള്‍ക്കായി പി.എസ്.സി.യുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ‘വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍

തിരുവനന്തപുരം: വനിതകള്‍ക്ക് കേരള സിവില്‍ എക്‌സൈസ് വകുപ്പില്‍ ജോലി നേടാന്‍ അവസരം. വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നല്ല ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ലക്ഷ്യം വെക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കി കളയരുത്. ഓര്‍ക്കുക ഈ പോസ്റ്റിലേക്ക് പുരുഷന്‍മാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.എക്‌സൈസ് വകുപ്പില്‍ വനിതാ ഓഫീസര്‍ ട്രെയ്‌നി തസ്തികയിലേക്കാണ് ഇപ്പോള്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും…

Read More

10,12 ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ ഡിവിഷനും ഡിസ്റ്റിങ്ഷനും നല്‍കില്ല -സി.ബി.എസ്.ഇ

ഡല്‍ഹി: പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ ഡിവിഷനോ ഡിസ്റ്റിങ്ഷനോ നല്‍കില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു.അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഒരു വിദ്യാര്‍ഥി അഞ്ചില്‍ കൂടുതല്‍ വിഷയങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ മികച്ച അഞ്ച് വിഷയങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള തീരുമാനം ഉന്നത പഠനത്തിന് പ്രവേശനം നല്‍കുന്ന സ്ഥാപനത്തിനോ തൊഴിലുടമക്കോ എടുക്കാവുന്നതാണെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു. മാര്‍ക്കുകളുടെ ശതമാനം സി.ബി.എസ്.ഇ കണക്കുകൂട്ടുകയോ പ്രഖ്യാപിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതപഠനത്തിനോ തൊഴിലിനോ മാര്‍ക്ക് ശതമാനം ആവശ്യമായി വന്നാല്‍ സ്ഥാപനത്തിനോ തൊഴിലുടമക്കോ ശതമാനം…

Read More

തലശ്ശേരിയിൽ പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

തലശ്ശേരി – പോക്സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമൻ (48) തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചു. ഇന്ന് പുലർച്ചെ രണ്ടോടെ ജയിൽ വാർഡനാണ് ഇയാളെ സെല്ലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് അഞ്ചിനാണ് കുഞ്ഞിരാമനെ പോക്സോ കേസിൽ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി ഫസ്റ്റ് ക്ലാസ്…

Read More

ഹിന്ദി ഹൃദയഭൂമിയിൽ താമര തന്നെ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി ഭരണത്തിലേക്ക്. കോൺഗ്രസ് അട്ടിമറിയിലൂടെ തെലുങ്കാന പിടിച്ചെടുക്കുന്നു. വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂറുകൾ പിന്നിടുമ്പോൾ, മധ്യപ്രദേശിലെ 230 സീറ്റുകളിൽ 160 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ, കേവലം 67 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. രാജസ്ഥാനിലെ 199ൽ 114 സീറ്റുകളും ബിജെപി കരസ്ഥമാക്കുന്ന സാഹചര്യമാണുള്ളത്. 71സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ്. മറ്റു പാർട്ടികൾക്ക് 15 സീറ്റുകളിൽ ലീഡ് ഉണ്ട്….

Read More

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പാണ്ടിക്കാട് (മലപ്പുറം): മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു.പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.സഹോദരൻ: സജൽ

Read More

ചടയമംഗലത്ത് 13 കാരിയെ പീഡിപ്പിച്ച 61 കാരൻ പിടിയിൽ

ചടയമംഗലം: 13 കാരിയെ പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ .ചടയമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. 2022 ലെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ആയൂർ ചരുവിള പുത്തൻ വീട്ടിൽ സുന്ദരൻ ആചാരിയാണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിക്ക് വള വാങ്ങാൻ പണം നൽകിയിരുന്നു . പിന്നാലെ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു . പീഡന വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി ഭീക്ഷണി പെടുത്തി . കുട്ടി ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി അധ്യാപകരോട്…

Read More

ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി നിഖില അറസ്റ്റിൽ

കണ്ണൂർ: ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു നിഖില. ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന…

Read More

കളമശ്ശേരി സ്ഫോടനം മരണം ഏഴായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ ആകെ മരണം 7 ആയി.  നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. 

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial