Headlines

kerala14.in

ഇന്ത്യ- ഓസീസ് ടി-20 മത്സരം; കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തെ വരവേൽക്കാൻ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യ, ഓസ്ട്രേലിയ മത്സര വേദിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചു. നവംബർ 26ന് വൈകുന്നേരം 7:00 മണിക്ക് നിശ്ചയിച്ചിരിക്കുന്ന മത്സരത്തിനായി ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ മാധ്യമങ്ങളെ അറിയിച്ചു. ഇത് നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തയാറാവുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മറ്റൊരു അന്താരാഷ്ട്രമത്സരം എത്തുമ്പോൾ…

Read More

കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, 46 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. 46 പേർക്ക് പരിക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയാണ് വലിയ അപകടത്തിൽ കലാശിച്ചത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഇതിനിടെ മഴ പെയ്തു. ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതോടെ തിരക്ക് അനിയന്ത്രിതമായി. നിരവധി വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണു. പരിക്കേറ്റവരെ…

Read More

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി ഭാസുരാംഗന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അ‌റസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ജയിലില്‍ വച്ചാണ് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. തുടർന്ന് എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഭാസുരാംഗന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കോടതിയെ ധരിപ്പിക്കുകയും റിമാന്റ് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇഡി ഇത് എതിർത്തു. തുടർന്ന് ശരീരിക അ‌സ്വസ്തതകൾ പ്രകടിപ്പിക്കുന്നതിനാൽ മതിയായ ചികിത്സകൾ ഉറപ്പാക്കണമെന്ന്…

Read More

1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികൾ അറസ്റ്റിൽ

തൃശൂർ : 1500 ലിറ്റർ സ്പിരിറ്റുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ തൃശൂരിൽ എക്സൈസ് പിടിയിലായി. ലിനീഷ്, നവീൻ എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ചാവക്കാട് ഇടക്കഴിയൂർ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇൻട്രാ മിനി ലോറിയിൽ ചകിരി ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. പിടികൂടിയ ഇരുവരേയും കേസിന്റെ മേൽ നടപടികൾക്കായി ചാവക്കാട് എക്സൈസ്…

Read More

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തെറ്റ് തിരുത്താൻ ദേശീയ നേതൃത്വം തയാറാകണമെന്ന് വി എം സുധീരൻ

തൃശൂർ: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. തെരഞ്ഞെടുപ്പ് രീതി ശരിയല്ലെന്ന് കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി പറയണമായിരുന്നെന്ന് സുധീരൻ പറഞ്ഞു. ഏജൻസിയുടെ താത്പര്യം മറ്റൊന്നാണെന്നും പാകപ്പിഴ സംഭവിച്ചിരിക്കുന്നത് ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസിനാണെന്നും സുധീരൻ പറഞ്ഞു. യാഥാർഥ്യബോധത്തോടുകൂടി കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോയില്ലെന്നും ഈ തെരഞ്ഞെടുപ്പ് രീതി ഗുണകരമല്ലെന്നും സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നു മാസം മുൻപ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന വേളയിൽ തെരഞ്ഞെടുപ്പിലെ പിഴവ്…

Read More

ഹരിനാരായണന് പുതുജീവിതം; ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം

ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് 16കാരനില്‍ തുന്നിച്ചേര്‍ത്തത്. സര്‍ക്കാര്‍ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണന് പുതു ജീവിതം നല്‍കിയത്. ആറു പേര്‍ക്കാണ് സെല്‍വിനിലൂടെ പുതുജീവന്‍ ലഭിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ്…

Read More

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ദല്‍ഹി സാകേത് കോടതിയുടേതാണ് വിധി. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു. ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2008 സെപ്റ്റംബര്‍ 30 നായിരുന്നു രാജ്യത്തെ തന്നെ…

Read More

വസ്ത്രങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിയത് കോടികളുടെ വിദേശ സിഗരറ്റ്; റെയ്ഡിൽ കണ്ടെയ്നർ പിടികൂടി

അഹമ്മദാബാദ്: റെഡിമെയ്സ് വസ്ത്രങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിയ വിദേശ സിഗരറ്റ് കണ്ടെയ്നർ പിടികൂടി. വിപണിയിൽ 16 കോടിയിലേറെ വിലവരുന്ന സിഗരറ്റാണ് പിടികൂടിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ മുന്ദ്ര തുറമുഖത്ത് വെള്ളിയാഴ്ചയാണ് കണ്ടെയ്നർ പിടികൂടിയത്. ഗുജറാത്തിലെ തന്നെ ഹസിര തുറമുഖത്തേക്കുള്ളതായിരുന്നു പിടിച്ചെടുത്ത കണ്ടെയ്നർ. റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന്റെ അഹമ്മദാബാദ് സോണൽ യൂണിറ്റാണ് വലിയ രീതിയിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടികൂടിയത്.കംബോഡിയയിലെ ഫ്നോം പ്നെ തുറമുഖത്ത് നിന്നുള്ള കണ്ടെയ്നറിലാണ് വലിയ രീതിയിൽ വിദേശ നിർമ്മിത സിഗരറ്റ് തുണിത്തരങ്ങളെന്ന പേരിലെത്തിച്ചത്. സിഗരറ്റ് പാക്കറ്റുകളുടെ പുറത്ത്…

Read More

ബയോളജി ഇല്ലാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടറാവാം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പ്ലസ് ടൂ പാസായവര്‍ക്കും ഡോക്ടര്‍ ആകാം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെഴുതി പാസാകുകയാണെങ്കില്‍ എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയായ നീറ്റ് യുജി ടെസ്റ്റ് എഴുതാവുന്നതാണെന്ന്. അംഗീകൃത ബോര്‍ഡില്‍ നിന്ന് വേണം ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി പരീക്ഷ പാസാകേണ്ടത്. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള…

Read More

യൂണിവേഴ്‌സിറ്റി പരീക്ഷാ രീതികളില്‍ മാറ്റം ; എഴുത്തുപരീക്ഷ രണ്ടു മണിക്കൂറായി കുറയും.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഭാരം കുറയ്ക്കാനായി വരുന്ന അധ്യായന വര്‍ഷം മുതല്‍ സര്‍വകലാശാല പരീക്ഷകളില്‍ മാറ്റം വരുന്നു. എഴുത്തുപരീക്ഷ പരമാവധി രണ്ടുമണിക്കൂറായി ചുരുക്കും. ഫൗണ്ടേഷന്‍ കോഴ്‌സുകളടക്കം ജനറല്‍ പേപ്പറുകള്‍ക്ക് ഒരു മണിക്കൂര്‍ പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍ ഒന്നര മണിക്കൂര്‍ പരീക്ഷയുണ്ടാകും. ഇന്റേണല്‍ മാര്‍ക്ക് 30 ശതമാനമാക്കും. നാലു വര്‍ഷ ബിരുദത്തിനടക്കം പുതിയ മാറ്റം പ്രാബല്യത്തിലാക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതിവരുത്തും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial