തൃഷയോട് പരസ്യമായി മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മന്‍സൂര്‍ അലി ഖാന്‍ തൗസന്റ് ലൈറ്റ്സ് വനിതാ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസുകാരോട് മന്‍സൂര്‍ അലി ഖാന്‍ ഖേദപ്രകടനം നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വാക്കുകള്‍ തൃഷയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താനും ഒരുപോലെ വേദനിക്കുന്നുവെന്ന് മന്‍സൂര്‍ അലി ഖാന്‍ ചോദ്യം ചെയ്യലില്‍ ചെന്നൈ പൊലീസിനോട് പറഞ്ഞു എന്നാണ് ന്യൂസ് 18…

