Headlines

kerala14.in

വ്യാജ ഐഡി കാർഡ് കേസ് : യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: വ്യാജ ഐഡി കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. വിവാദ ആപ്പ് ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളിലാകും ചോദ്യം ചെയ്യൽ. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യൂത്ത് കോൺഗ്രസിന്റെ്റെ തെരഞ്ഞെടുപ്പ് ഏജൻസി വിവരം കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പോലീസ് ഉൾപ്പെടുത്തും. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കൃത്രിമം നടന്നിട്ടില്ലെന്ന നിലപാടാണ് യൂത്ത് കോൺഗ്രസ് ആവർത്തിക്കുന്നത്….

Read More

പുൽപ്പള്ളിയിൽ 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

വയനാട്: പുൽപ്പള്ളിയിൽ 760 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പുല്‍പള്ളി എസ്.ഐ സി.ആര്‍ മനോജും സംഘവം പെരിക്കല്ലൂര്‍- മരക്കടവ് റോഡില്‍ നടത്തിയ പരിശോധനയിലാണ് 760 ഗ്രാം കഞ്ചാവുമായി വന്ന ബത്തേരി സ്വദേശി മുക്കത്ത് അമല്‍ (26) നെ അറസ്റ്റു ചെയ്തത്. സി.പി.ഒമാരായ രമേശന്‍, ദിനേശന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും വയനാട്ടിൽ ശക്തമായ നിരീക്ഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Read More

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. അമ്പലംമുക്കിന് സമീപത്ത് വച്ചായിരുന്നു സംഭവം. മാരുതി ഒമിനി കാറിനാണ് തീപിടിച്ചത്. ഈ വാഹനം ഗ്യാസ് ഉപയോഗിച്ചാണ് ഓടുന്നത്. കാറിന് തീപിടിച്ച ഉടൻ തന്നെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം സംഭവിച്ചിട്ടില്ല. എന്നാൽ വാഹനം ഓഫ് ചെയ്യാതിരുന്നതിനാൽ വീണ്ടും മുന്നോട്ട് നീങ്ങി മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാർ ഭാഗികമായ കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനം കത്തി നശിച്ച സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ പല…

Read More

റോബിൻ ബസ് പുറത്തിറങ്ങി; പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷം ബസ് തമിഴ്നാട് എംവിഡി വിട്ടു നൽകി

തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി. പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് വിട്ടു നൽകിയത്. പെർമിറ്റ് ലംഘിച്ചു എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതർ തീരുമാനിച്ചത്. കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി.‌ ഇന്ന് വൈകീട്ട് മുതൽ സർവീസ് പുന:രാരഭിക്കുമെന്ന് ബസ് ഉടമ ഗിരീഷ്…

Read More

കെഎസ്ഇബി മീറ്റർ റീഡർ; പി എസ് സി ലിസ്റ്റും നിയമനവും റദ്ധാക്കി ഹൈക്കോടതി

കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലെ നിയമനവും ലിസ്റ്റും റദ്ധാക്കി ഹൈക്കോടതി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ്…

Read More

തൃശൂർ വിവേകോദയം സ്കൂളിൽ ക്ലാസ് റൂമിൽ കയറി വെടിവെയ്പ്; പൂർവ വിദ്യാർത്ഥി കസ്റ്റടിയിൽ

തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ട‌ിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്‌കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകർ പറയുന്നത്. തുടർന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Read More

സിപിഐ നേതാവ്
എം ശിവതാണുപിള്ള അനുസ്മരണം സംഘടിപ്പിച്ചു.

പാലോട് :സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗവും തൊഴിലാളി നേതാവുമായിരുന്ന എം.ശിവ താണുപിള്ളയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പാലോട് മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുരംഗത്ത് വന്നു അദ്ദേഹം പാലോട് കാർഷിക മേളയുടെ തുടക്കക്കാരാരിൽ ഒരാളാണ്. കേരളത്തിൽ ആദ്യമായി ആനപാപ്പാൻ മാരുടെ സംഘടനക്ക് രൂപം നൽകി.അവരുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റു നടയിൽ ആനകളെ അണിനിരത്തി നടത്തിയ സമരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സിപി ഐ പാലോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും…

Read More

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

പത്തനംതിട്ട: ളാഹക്ക് സമീപം പുതുക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5:30 നാണ് അപകടം സംഭവിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന വഴിയായിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല. 34 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

Read More

യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല: യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ മാസം 28 മുതൽ മെത്രാപ്പോലീത്ത സ്ഥാനമടക്കം എല്ലാ ഔദ്യോഗിക സഭാചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.മല്ലപ്പള്ളിയിലെ ആനിക്കാട്ടെ ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക- സാമൂഹ്യസേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.കൂടാതെ സംഘപരിവാറിന്റെ ലൗ ജിഹാദ്…

Read More

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു.

കരുനാഗപ്പള്ളി: സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗമാണ് .മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial