ക്ഷണിച്ചതിനു നന്ദി, യുഡിഎഫ് ഘടക കക്ഷിയായതിനാൽ സാങ്കേതികമായി വരാനാവില്ല’; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്
കോഴിക്കോട്: ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ ലീഗിന് സിപിഎം പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്ന്, ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. റാലിയിലേക്കു സിപിഎം ക്ഷണിച്ചതിൽ നന്ദിയുണ്ട്. അവർ നല്ല പരിപാടി നടത്തട്ടെ. പലസ്തീൻ വിഷയത്തിൽ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതിൽ കൂടുതൽ കൂടുതൽ സംഘടനകൾ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകൾ കൂടുതൽ ശക്തി സംഭരിച്ച്…

