മാസ്ക് ഉണ്ടെന്ന് പറഞ്ഞ് എത്തി; വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു; പ്രതിയെ പിടികൂടി പൊലീസ്
വെമ്പായം: ബൈക്കിൽ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. ഈ മാസം 16ന് പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിറ റോഡിലായിരുന്നു സംഭവം. വെമ്പായം സർവീസ് സഹകരണ ബാങ്കിനു സമീപം പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ രണ്ടര പവന്റെ മാലയാണ് പ്രതി കവർന്നത്. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി ജഹാംഗീറാണ് പിടിയിലായത്. മാസ്ക് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി വയോധിക പച്ചക്കറിക്കച്ചവടം നടത്തുന്ന സ്ഥലത്ത് എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചിരുന്ന പ്രതിയുടെ വണ്ടിക്ക് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല….

