പ്രണയം നടിച്ച് സ്കൂട്ടറും മൊബൈലും കവര്‍ന്ന യുവതിയും സുഹൃത്തും അറസ്റ്റില്‍
കളമശേരി : വാട്ട്സ്‌ആപ്പ് വഴി പരിചയപ്പെട്ട യുവാവിന്റെ സ്കൂട്ടറും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ എളമക്കര ചെമ്മാട് വീട്ടില്‍ അപർണ സി.എസ് (20), സുഹൃത്ത് മുളന്തുരുത്തി കണയന്നൂർ പടിഞ്ഞാറെ കൊല്ലംപടിക്കല്‍ വീട്ടില്‍ സോജൻ പി.എസ് (25) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കൊല്ലംപടി സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച് നേരില്‍ കാണാനും ഭക്ഷണം കഴിക്കാനുമായി ഇടപ്പള്ളിയിലെ മാളിലേക്ക് അപർണ ക്ഷണിച്ചു. ഈ മാസം ആറിന് വൈകിട്ട് 3ന് മാളിലെത്തി പരിചയപ്പെട്ട ശേഷം ഹോട്ടലില്‍…

