Headlines

kerala14.in

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ശക്തമായ മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം

Read More

തൃശൂരിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

തൃശൂര്‍: ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂറിലാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്…

Read More

കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.പുതിയകാവ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കിളിമാനൂർ അടയമൺ കുന്നിൽ വീട്ടിൽ കെ.ലതിക (69) യാണ് മരണപ്പെട്ടത്.റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ പള്ളിക്കൽ ഭാഗത്ത് നിന്നും കിളിമാനൂരിലേക്ക് വന്ന ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസ് പുതിയകാവ് ജംഗ്ഷനിൽ ആളിറക്കി മുന്നിലേക്ക് എടുത്തയുടൻ ലതികയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ കമിഴ്ന്നു വീണ ലതികയുടെ മുതുക് ഭാഗത്തായി ബസ്സിന്റെ മുൻചക്രം കയറുകയായിരുന്നു..ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

Read More

ഒക്ടോബര്‍ 24 മുതല്‍ ചില സ്‌മാര്‍ട് ഫോണുകളില്‍ വാട്‌സ് ആപ് ലഭിക്കില്ലെന്ന് മെറ്റ

ഒക്ടോബര്‍ 24 മുതല്‍ ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്ബനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്സ് ആപ് ലഭിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്.പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാൻ വാട്സ്‌ആപ്പ് തീരുമാനിച്ചത്. പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നതെന്ന്…

Read More

ആലപ്പുഴ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

ആലപ്പുഴ ബുധനൂരിൽ വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ. ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. ഉളുന്തിയിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് കോൺവെന്റിൽ ആണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം…

Read More

ബൈക്കും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ നടന്ന വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരണപ്പെട്ടത്. സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്. ഈ സമയം തൊട്ടുപിന്നാലെ വന്ന ബസ് സ്‌കൂട്ടറില്‍ വന്നിടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. ദമ്പതികള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു….

Read More

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിൽ കേന്ദ്രം പണം തരുന്നില്ലെങ്കിൽ പേര് ഒഴിവാക്കണം ;ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. കേന്ദ്രവും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെങ്കില്‍ ഹെഡ്മാസ്റ്റര്‍മാര്‍ എന്തിന് പണം നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാര്‍ക്ക് ബാധ്യത ഉണ്ടാക്കുന്നത്. കേന്ദ്രം പണം തരുന്നില്ലെങ്കില്‍ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേര്‍സ് സ്‌കീം എന്നാക്കു എന്നും കോടതി പറഞ്ഞു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയതില്‍ പ്രധാന അധ്യാപകര്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനം ഉടന്‍ കൊടുക്കാന്‍ തീരുമാനം ആയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു….

Read More

6 മാസം, 10 ലക്ഷം യാത്രക്കാർ; ചരിത്രമെഴുതി കൊച്ചി വാട്ടർ മെട്രോ

കൊച്ചി : കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സർവീസ് തുടങ്ങി 6 മാസം പൂർത്തിയാകുന്നതിനു മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് പത്ത് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു. മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സൻഹ. കുടുംബത്തോടൊപ്പം ഹൈ കോർട്ട് ജംഗ്‌ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ…

Read More

ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങൾ; അന്തിമ അംഗീകാരം നൽകി ഐ.ഒ.സി

മുംബൈ:ക്രിക്കറ്റ് അടക്കം അഞ്ചിനങ്ങൾ അംഗീകാരം നൽകി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. മുംബൈയിൽ ചേർന്ന മീറ്റിംഗിലാണ് അന്തിമ അനുമതി നൽകിയ കാര്യം കമ്മിറ്റി വ്യക്തമാക്കിയത്. ടി20 ക്രിക്കറ്റ്, സോഫ്റ്റ് ബോൾ,ബേസ് ബോൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസേ(സിക്സസ്), സ്ക്വാഷ് എന്നിവയാണ് 2028 ലോസ് ഏഞ്ചൽ ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത്. ബേസ്ബോൾ ,സോഫ്റ്റ്ബോൾ, ക്രിക്കറ്റ്, ലാക്രോസ് എന്നിവ ഒളിമ്പിക്സിൽ തിരിച്ചുവരവിനൊരുങ്ങുമ്പോൾ ഫ്ളാഗ് ഫുട്ബോളും സ്ക്വാഷും അരങ്ങേറ്റത്തിനാണ് ഒരുങ്ങുന്നത്. മുൻ ഒളിമ്പിക് കായിക ഇനമായ ബേസ്ബോൾ 2020 ടോക്കിയോയിൽ തിരിച്ചെത്തിയെങ്കിലും പാരീസ് ഗെയിംസിൽ അവതരിപ്പിക്കില്ല….

Read More

വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു; 2018ന്റെ തിരക്കഥാകൃത്ത് ചികിത്സയിൽ

തിരുവനന്തപുരം :2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവമുണ്ടായത്. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. അഖില്‍ തന്റെ അവസ്ഥ വിവരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial