Headlines

kerala14.in

മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു’; എരുമേലിയിൽ വനിതാ എസ്.ഐക്ക് പ്രതിയുടെ മർദനം

കോട്ടയം :എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു. എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ബലമായി…

Read More

പുട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 40 പവൻ

തൃശൂർ: വടക്കാഞ്ചേരി ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. 40 പവൻ സ്വർണാഭരണങ്ങളും പണവും മോഷ്ടാക്കൾ കവർന്നു. വട്ടപറമ്പിൽ കുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് പോയപ്പോഴാണ് കവർച്ച നടന്നത്. ഒക്ടോബർ 14 ന് വീട് പൂട്ടി മണ്ണാർക്കാടുള്ള ബന്ധുവീട്ടിലെക്ക് പോയിരിക്കുകയായിരുന്നു കുടുംബം. ഇന്നു തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. മുഹമ്മദ് മുസ്തഫ…

Read More

പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി; നാശനഷ്ടം, വണ്ടിക്ക് ഇന്‍ഷൂറന്‍സ് ഇല്ല

കണ്ണൂർ: കാൾടെക്സ് ജംക്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി. കണൂർ ടൗൺ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടായക്കിയത്. പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രം തകർന്നു. തലനാരിഴയ്ക്ക് വന്‍ അപകടമാണ് ഒഴിവായത്. ഓടി മാറിയത് കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകൾ പറയുന്നു. ജീപ്പിന് ഇന്‍ഷൂറന്‍സ് ഇല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തും.ആളപായമില്ല. ഇന്ധന ചോര്‍ച്ചയുണ്ടാകുമോയെന്ന് ആശങ്കയുള്ളതിനാൽ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി

Read More

ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി

വയനാട്: ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന് വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി. തോണിച്ചാൽ സ്വദേശി എൻ.എസ് ഗിരീഷിനാണ് വൃഷ്ണം നഷ്ടമായത്. സംഭവത്തിൽ വയനാട് മെഡിക്കൽ കോളജ് സർജൻ ഡോ.ജുബേഷ് അത്തിയോട്ടിലിനെതിരെ ഗിരീഷ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി വയനാട് മെഡിക്കൽ കോളജിലെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ വൃഷ്ണത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞു. ഏഴാം ദിവസം സ്റ്റിച്ച്എടുക്കാൻ എത്തിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ കാര്യം ഡോക്ടർ…

Read More

തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം

തിരുവനന്തപുരം : ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ. അശാസ്ത്രീയമായ നിർമാണവും അടച്ചുക്കെട്ടലും മുതൽ ഓടകൾ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും പിഴവായി. പ്രളയക്കാലത്ത് പോലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് തിരുവനന്തപുരം ഇന്നലെ കൺതുറന്നത്. ഒറ്റരാത്രി കൊണ്ട് നഗരം മുങ്ങി.അതിശക്തമായ മഴയാണ് കിട്ടിയതെങ്കിലും മഴ മാത്രമല്ല നഗരം മുങ്ങാൻ കാരണമെന്ന് തലസ്ഥാനവാസികൾ പറയുന്നു. അമ്പലത്തിങ്കരയിൽ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും…

Read More

ഐഎഫ്കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ തിരഞ്ഞെടുത്തു. ഡോൺ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകൻ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് അന്താരാഷ്ട്ര വിഭാഗത്തിലെ മത്സരത്തിനായി തിരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് എട്ടു നവാഗത സംവിധായകരുടേതും രണ്ടു വനിത സംവിധായകരുടെയും 12 സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ. റിനോഷിന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി. ശരത്കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ…

Read More

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പത്തിടത്ത് യെല്ലോ

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്…

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എം.എസ് ഗില്‍ അന്തരിച്ചു

ന്യൂഡൽഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും കേന്ദ്ര കായിക മന്ത്രിയുമായിരുന്ന മനോഹർ സിങ് ഗിൽ (എം.എസ്. ഗിൽ-86) അന്തരിച്ചു. 1996 ഡിസംബർ-2001 ജൂൺ കാലയളവിലാണ് അദ്ദേഹം കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായത്. രാജ്യത്ത് വോട്ടുയന്ത്രം അവതരിപ്പിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. രാജ്യം പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 1958ൽ ഐ.എ.എസ് നേടിയ ഗിൽ 2001ൽ വിരമിച്ച ശേഷം കോൺഗ്രസിൽ ചേരുകയും 2004ൽ പഞ്ചാബിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008 മുതൽ 2011 വരെ കേന്ദ്ര…

Read More

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

Read More

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ തുറന്നത് 21 ദുരിതാശ്വാസ ക്യാമ്പുകൾ

തിരുവനന്തപുരം :ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ ആകെയുള്ളത് 875 പേരാണ്.ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവനന്തപുരം താലൂക്കിലാണ് (16 കമ്പുകൾ). ഇവിടെ 580 പേരാണുള്ളത്. ജില്ലയിൽ 6 വീടുകൾ പൂർണ്ണമായും 11 വീടുകൾ ഭാഗികമായും തകർന്നെന്നാണ് ഔദ്യോഗിക കണക്ക്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരെയും വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാർപ്പിച്ചു. *തിരുവനന്തപുരം താലൂക്ക്* കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial