പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു. ആസിഡാക്രമണ ഭീഷണിയും; യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച്തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞവർഷം ഡിസംബറിൽ അടൂരിലെ ഒരു ലോഡ്ജിൽ എത്തിച്ചും, തുടർന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.പീഡനവിവരം പുറത്തു…

