കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; അതിർത്തി കടത്തി വിടുന്നത് പരിശോധനയ്ക്ക് ശേഷം മാത്രം
ചെന്നൈ: വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന.11 ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശോധന. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിച്ചതിനുശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഇതിനായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പടെയുള്ള വലിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തിൽനിന്ന് വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ നിർദേശിക്കും. ഇവരുടെ ഫോൺനമ്പർ വാങ്ങിച്ച് തുടർ അന്വേഷണങ്ങളും നടത്തും. ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന…

