റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ജവാന്റെ വ്യാജൻ ഓൺലൈനിൽ; ആശങ്ക പ്രകടിപ്പിച്ച് അണിയറ പ്രവർത്തകർ
വൻ ഹൈപ്പുമായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് അറ്റ്‍ലിയുടെ സംവിധാനത്തിലിറങ്ങിയ ജവാൻ. ആദ്യ ദിവസം തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ചിത്രം തിയേറ്ററിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരിക്കുകയാണ്. ടെലഗ്രാം, ടൊറന്റ്, തമിഴ്റോക്കോഴ്സ് വെബ്സൈറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പുറത്തിറങ്ങിയ ദിവസം തന്നെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നത് ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവർത്തകരും. എച്ച് ഡി ക്വാളിറ്റിയിൽ തന്നെയാണ്…

