കനക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ:മന്ത്രി മുഹമ്മദ് റിയാസ്
ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം_ചലചിത്ര താരങ്ങളായ ഷെയിന്‍ നിഗം,നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായിഒരാഴ്ചക്കാലം തലസ്ഥാന നഗരിയെ ഉത്സവ മേളത്തിലാക്കിയ വര്‍ണാഭമായ ഓണക്കാഴ്ചകള്‍ക്ക് കൊടിയിറങ്ങി.ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ഇത്തവണത്തെ ഓണം വാരാഘോഷം ജനകീയമാക്കിയത് മലയാളിയുടെ ഐക്യമാണെന്നും വാരാഘോഷത്തിന്റെ പ്രധാനവേദിയായ കനകക്കുന്ന് കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ മുഖമാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള വികസനത്തിന് ആറുകോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.കെ…

