Headlines

kerala14.in

പാലക്കാട് 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട് :12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. തൂത സ്വദേശി കോരാമ്പി നാസറിനെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, WWE ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്ലർ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. WWE ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. ‘WWE ഹോൾ ഓഫ് ഫേമർ മൈക്ക് റോട്ടണ്ടയിൽ നിന്ന് വന്ന ഫോൺ കോളാണ് വിൻഡ്ഹാം…

Read More

വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഓണം വൈബ്‌സ് ഫെസ്റ്റിനു തുടക്കമായി.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൈബ് ഓണം ഫെസ്റ്റ് ശാസ്തമംഗലത്ത് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഒത്തുചേരലിന്റെ മഹത്വവും മനുഷ്യരെല്ലാവരും ഒന്നാണെന്ന ഓർമ്മപ്പെടുത്തലുമാണ് ഓണമെന്ന് സ്പീക്കർ പറഞ്ഞു. മികച്ച സഹകരണത്തോടെ വരും വർഷങ്ങളിലും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 28 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.ഉദ്ഘാടനദിവസം നിർധന കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണവും നടന്നു. വൈവിധ്യങ്ങളാർന്ന പരിപാടികളാണ് വൈബ് ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്നത്. ഓണം വിപണന…

Read More

ഓണം വാരാഘോഷം: മധുരം പകർന്ന് ഭക്ഷ്യമേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം :ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭക്ഷ്യ മേള,ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേളയുടെ ഭാഗമായി കെ.ടി.ഡി.സി സംഘടിപ്പിച്ച പായസ മത്സരത്തിന്റെ വിജയികൾക്ക് കനകക്കുന്നിലെ സൂര്യകാന്തിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സമ്മാനങ്ങളും നൽകി.ആഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തനത് പരമ്പരാഗത വിഭവങ്ങൾക്ക് പ്രാധാന്യം നൽകി വ്യത്യസ്തയാർന്ന രുചി വിഭവങ്ങളാണ് ഭക്ഷ്യ മേളയിൽ ഒരുക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.കുടപ്പനക്കുന്ന്…

Read More

സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണത്തിൽ കർശന നടപടിയുമായി ഹൈക്കോടതി; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ്

ഇടുക്കി ശാന്തൻപാറയിലെ സിപിഐഎം പാർട്ടി ഓഫീസ് നിര്‍മ്മാണത്തിൽ കർശന നടപടിയുമായി ഹൈക്കോടതി. ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു. സി.വി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും വിമർശനം. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു. മൂന്നാറിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ കോടതി നിർദേശിച്ചത്. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ്…

Read More

കോഴിക്കോട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനത്തിനയാക്കി

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിനിയ്ക്ക് ക്രൂരപീഡനം. കുറ്റ്യാടി തൊട്ടിൽപ്പാലത്ത് ആണ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനരയാക്കിയത്. ഇന്നലെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെന്നും പ്രതിക്കായി തെരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു

Read More

അല്ലു അർജുൻ മികച്ച നടൻ, മികച്ച നടിമാരായി ആലിയയും കൃതിയും; ഹോം മികച്ച മലയാള ചിത്രം .ഇന്ദ്രൻസിനും പുരസ്കാരം

ന്യൂഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി അല്ലു അർജുൻ തിരഞ്ഞെടുത്തു. ‘പുഷ്പ’ സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീറിന് ലഭിച്ചു. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സ്വന്തമാക്കി. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു…

Read More

പ്രഗ്നാനന്ദ പൊരുതി വീണു, ടൈബ്രേക്കറില്‍ കാൾസൻ ചെസ് ചാമ്പ്യൻ

ബാകു: അല്‍പം നിരാശയെങ്കിലും ഇന്ത്യക്ക് മറ്റൊരു അഭിമാന നിമിഷം! ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേയുടെ മാഗ്നസ് കാള്‍സണോട് ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. 32കാരനും അഞ്ച് തവണ ലോക ജേതാവുമായ കാള്‍സണോട് 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദ കാഴ്ചവെച്ച പോരാട്ടം ഇന്ത്യന്‍ കായികരംഗത്തിന് സുവർണ പ്രതീക്ഷകള്‍ നല്‍കുന്നതായി.ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ്…

Read More

എസ്.സി / എസ്.റ്റി സ്‌പെഷ്യൽ കോടതി നെടുമങ്ങാട് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം ജില്ല മുഴുവൻ അധികാര പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നെടുമങ്ങാട് പുതിയതായി അനുവദിച്ച എസ്.സി /എസ്.റ്റി (പിഒഎ ആക്ട്) സ്‌പെഷ്യൽ കോടതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം ലഭ്യമാക്കുന്നതിന് സ്‌പെഷ്യൽ കോടതി നിലവിൽ വരുന്നത്തോടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സബ് കോടതി, രണ്ട് മജിസ്‌ട്രേട്ട് കോടതി, രണ്ട് മുൻസിഫ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി, പോക്‌സോ കോടതി എന്നിങ്ങനെ…

Read More

മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു

കണ്ണൂർ: മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. ക്രെയിൻ ഓപ്പറേറ്റർ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. തളിപ്പറമ്പ് അഗ്നിരക്ഷാസേന അംഗങ്ങൾ ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial