കാൻസർ രോഗിയിൽ നിന്നും വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലിയായി വാങ്ങിയത് പതിനായിരം രൂപ; സെക്രട്ടറി ഗോപകുമാറിനെ പിടികൂടി വിജിലൻസ്
തിരുവനന്തപുരം: കാൻസർ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ ആണ് വിജിലന്റെ പിടിയിലായത്. ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിന് അനുമതിക്കായി കാൻസർ രോഗിയായ വ്യക്തിയിൽ നിന്നും ഇയാൾ പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാക്കട ജംഗ്ഷനിൽവെച്ചാണ് വിജിലൻസ് ആൻഡ് ആൻറികരപ്ഷൻ ബ്യൂറോ എസ്.പി. അജയ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. അനിൽകുമാറും സംഘവും വാഹനം തടഞ്ഞുനിർത്തി ഇയാള പിടികൂടിയത്. വീടു വയ്ക്കാനായി…

