kerala14.in

തിരുവനന്തപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി;

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. ഇടഗ്രാമം സ്വദേശി ഷിജോ എന്നയാളെ ബന്ധു കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ വെച്ചാണ് കൊലപാതകം നടന്നത്. കഴുത്തിനോടു ചേർന്നാണ് കുത്തേറ്റിട്ടുള്ളത്. ജിജോ എന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Read More

ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം

     ഡൽഹി സർവകലാശാലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. വാക്കുതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പെൺകുട്ടി കോളജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം ഉണ്ടായത്.മുഖത്തേക്ക് ആസിഡ് വീഴാതിരിക്കാനായി കൈ ഉപയോഗിച്ച് തടയുകയായിരുന്നു പെൺകുട്ടി. ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളായ മൂന്ന് പ്രതികളെയും പൊലീസിന്റെ സ്പെഷ്യൽ സെൽ…

Read More

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്; വ്യാജ രേഖ സമർപ്പിച്ച് 21 കാരിയെ അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ചു

       സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്. വനിതാ അത്‌ലറ്റിനെ പ്രായത്തട്ടിപ്പ് നടത്തി മത്സരിപ്പിക്കുകയായിരുന്നു.അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ച് മെഡൽ നേടിയത് 21 വയസുള്ള അത്‌ലറ്റ് ആണെന്നാണ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ എച്ച് എസ് സ്കൂളിനെതിരെയാണ് പരാതി. വ്യജ രേഖ സമർപ്പിച്ച് ഉത്തർപ്രദേശുകാരിയെ മത്സരിപ്പിക്കുകയായിരുന്നു. 100, 200 മീറ്ററിൽ വെള്ളി മെഡലാണ് താരം സ്വന്തമാക്കിയത്. എന്നാൽ ഇവരെ അയോഗ്യയാക്കി തങ്ങൾക്ക് മെഡൽ നൽകണമെന്നാണ് മത്സരത്തിൽ നാലാം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തവരുടെ ആവശ്യം. അത്‌ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൈറ്റിൽ…

Read More

ഇനി ‘ആ’ശങ്ക വേണ്ട, ക്ലൂ വരുന്നു; യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗത്തിനായി ആപ്ലിക്കേഷൻ

തിരുവനന്തപുരം :ഹ്രസ്വദൂരയാത്രകൾക്കുപോലും തയ്യാറെടുക്കുന്നവരുടെ ഉള്ളിലെ പ്രധാന ആശങ്കയാണ്‌ യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗം. സ്ത്രീകളെയും പ്രായമായവരെയും പ്രമേഹം ഉൾപ്പെടെയുള്ള രോഗബാധിതരെയും കുട്ടികളെയുമെല്ലാം അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ്‌ ശുചിത്വമിഷനുമായി ചേർന്ന്‌ സർക്കാർ. തദ്ദേശവകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ‘ക്ലൂ’ (KLOO) എന്നപേരിൽ പ്രത്യേക ആപ്ലിക്കേഷൻ നിലവിൽ വരുന്നു. യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ് സഹായിക്കും. ഫ്രൂഗൽ സയിന്റിഫിക് സ്റ്റാർട്ടപ്പാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്‌. കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ ശുചിത്വമിഷനോടൊപ്പം സംരംഭത്തിന്റെ പാർട്‌ണറാകും….

Read More

കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; അസം സ്വദേശിയായ അച്ഛൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

        കോട്ടയം : കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിൽ. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യു പി സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. അസം സ്വദേശിക്കൊപ്പമുള്ള മറ്റ് തൊഴിലാളികൾ തൊഴിലുടമയെ വിവരം അറിയിക്കുകയായിരുന്നു. തൊ‍ഴിലുടമ പൊലീസിന് വിവരം നൽകി. അൻപതിനായിരം രൂപക്കാണ് വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. 1000 രൂപ അഡ്വാൻസായി വാങ്ങുകയും ചെയ്തിരുന്നു.

Read More

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതിനു പുറമേ പ്രവാസി വോട്ടർ പട്ടികയിൽ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമ പഞ്ചായത്തുകളിലെ 17,337 വാർഡുകളിലേയും…

Read More

മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പില്‍ പേരുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍.

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പില്‍ പേരുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരും പിടിയില്‍. സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ഡോക്ടര്‍ താമസിച്ചിരുന്നു വീടിന്റെ ഉടമസ്ഥന്റെ മകനുമായ പ്രശാന്ത് ബങ്കാറിനെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്ന ഗോപാല്‍ ബദ്‌നെയും പിടിയിലായത്. ഗോപാല്‍ ബദ്‌നെ ഫാല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്ന് സത്താറ എസ്പി തുഷാര്‍ ദോഷി പറഞ്ഞു. പ്രശാന്ത്…

Read More

കെ സുരേന്ദ്രനെതിരെ എഐഎസ്എഫ്;കേരളത്തിൽ എന്ത് പഠിപ്പിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പിന് അറിയാം,സുരേന്ദ്രനും സംഘവും ശാഖയിൽ പഠിപ്പിച്ചാൽ മതി

തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന പുരോഗമന കേരളത്തോടുള്ള വെല്ലുവിളിയെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട സിലബസിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ടെന്നും ശാഖയില്‍ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയില്‍ പഠിപ്പിച്ചാല്‍ മതിയെന്നും എഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. വിദ്യാര്‍ത്ഥി മനസുകളില്‍ ചരിത്രബോധം വികലമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ചരിത്ര പാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റി വിദ്യാര്‍ത്ഥി മനസുകളില്‍…

Read More

സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു; വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്

മലപ്പുറം: സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു. വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. മൂക്കിടിച്ച് തകർത്തതിനെത്തുടർന്ന് വയോധികൻ ആശുപത്രിയിൽ. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു ബസിൽ വച്ച് ഒരു യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടര്‍ന്ന് അൽപം മാറി നിൽക്കാൻ ഹംസ…

Read More

കുളിമുറിയിലുണ്ടായ ദുരന്തത്തിൽ രണ്ടു സഹോദരിമാർ മരിച്ചു

മൈസുരു: കുളിമുറിയിലുണ്ടായ ദുരന്തത്തിൽ രണ്ടു സഹോദരിമാർ മരിച്ചു. മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. ഗുൽഫം താജ് (23), സിമ്രാൻ താജ് (20) എന്ന യുവതികളാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സംഭവിച്ചതാണ് ദാരുണ സംഭവം പെരിയപട്നയിലെ വീട്ടിലെ കുളിമുറിയിൽ ഒരുമിച്ച് കുളിക്കാൻ കയറിയ സഹോദരിമാർ ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ തകർത്താണ് അകത്ത് കയറിയത്. അപ്പോൾ ഇരുവരും അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്യാസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial