Headlines

kerala14.in

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

മലപ്പുറം : മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു. മലപ്പുറം മാറാക്കരയിലാണ് ഇന്നലെ 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കുടുംബം അത് അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍…

Read More

തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം ധ്രുവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങള്‍ക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Read More

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനി 48 കാരിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍. സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ അമീബിക്ക് മസ്തിഷ്ക ജ്വര മരണമാണിത്. എന്താണ് അമീബിക് മസ്തിഷ്കജ്വരം? തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ…

Read More

പള്ളി അങ്കണത്തില്‍ ഇമാമിന്റെ ഭാര്യയേയും പെണ്‍മക്കളെയും വെട്ടിക്കൊന്നു

ബഗ്പത്: ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്നു. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ ഇര്‍സാന(30), മക്കളായ സോഫിയ (5), സുമയ്യ(2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നിരുന്നത്. പ്രദേശത്തെ കുട്ടികള്‍ക്ക് ഇര്‍സാന ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയായതിനാല്‍ ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മുതിര്‍ന്നവരെ അറിയിച്ചു. അവര്‍ അറിയിച്ചത് പ്രകാരം പോലിസ് സ്ഥലത്തെത്തി അന്വേഷണം…

Read More

സ്‌കൂളുകളില്‍ പിടിച്ചെടുത്ത മൊബൈല്‍ വില്‍ക്കുന്നത് തെറ്റ്; നിര്‍ദേശവുമായി ബാലാവകാശ കമ്മിഷന്‍

കണ്ണൂര്‍: വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകള്‍ ചില സ്‌കൂളുകളില്‍ വില്‍പ്പന നടത്തി പണം പിടിഎ ഫണ്ടിലേക്ക് സ്വരുക്കൂട്ടുന്നത് തെറ്റായ പ്രവണതയാണെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍. സ്‌കൂളുകളില്‍ പരിശോധന സംബന്ധിച്ച കമ്മിഷന്‍ ഉത്തരവുകള്‍ പലരും തെറ്റിദ്ധരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടം മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്. വിദ്യാര്‍ഥികളില്‍ നിന്ന് മൊബൈല്‍ പിടിച്ചെടുക്കുമ്പോള്‍ രക്ഷിതാക്കളെ അറിയിച്ച് ഫോണ്‍ തിരികെ നല്‍കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്നും മനോജ്കുമാര്‍ പറഞ്ഞു….

Read More

കണ്ണൂർ വലിയന്നൂരിൽ ഫ്ളോർ മില്ലിൽ കയറി ജീവനക്കാരിയെ അക്രമിച്ച് കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

വാരം പുറത്തീൽ സ്വദേശി അസ്സം ആണ് അറസ്റ്റിലായത് ചക്കരക്കൽ ഇൻസ്പെക്ടർ എം പി ഷാജിയുടെ നേതൃത്വത്തിൽ നടന്ന സാഹസിക അന്വേഷണത്തിലാണ് പ്രതി പിടിയിലായത് മില്ലിൽ ജോലിക്കിടെ 79 കാരിയായ പുത്തൻ വീട്ടിൽ ശ്രീദേവിയെ അക്രമിച്ചാണ് പ്രതി മാല കവർന്നത് കഴിഞ്ഞ മാസം 17 നാണ് സംഭവം നടന്നത് ഇതിന് ശേഷം ഉംറക്ക് പോയ പ്രതി തിരിച്ചെത്തിയതായ വിവരത്തെ തുടർന്നാണ് ചക്കരക്കൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത‌ത്

Read More

ഇടുക്കിയിൽ കാപ്പാ കേസ് പ്രതിയേയും കൂട്ടാളികളേയും വെടിയുണ്ടകളുമായി പോലീസ് പിടികൂടി.

പുനലൂര്‍ സ്വദേശികളായ രാജ് ഭവനില്‍ രതീഷ് (44), പൂക്കുടിഞ്ഞിയില്‍ വീട്ടില്‍ എസ് കെ ജയിന്‍ സാം (32), ആനന്ദ ഭവനില്‍ രജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്. കൊല്ലം ജില്ലയില്‍നിന്ന് പുറത്താക്കിയ കുറ്റവാളിയാണ് ജയിന്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയിന്‍ പീരുമേട്ടില്‍ കെടിഡിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തില്‍ രഹസ്യമായി താമസിച്ചു വരികയായിരുന്നു. കെട്ടിടത്തിന്റെ കെയര്‍ ടേക്കര്‍ പുനലൂര്‍ മണിയാര്‍ സ്വദേശി രതീഷാണ് ഇയാള്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത്. പിടിയിലായ പ്രതികളുടെ പക്കല്‍നിന്നും നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന…

Read More

ബിസിനസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന പൂജ പാണ്ഡെ അറസ്റ്റില്‍

ലഖ്നോ: ബിസിനസുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ ലേഡി ഗോഡ്സെ എന്നറിയപ്പെടുന്ന പൂജ പാണ്ഡെ അറസ്റ്റില്‍. ഹത്റാസില്‍ മോട്ടോര്‍സൈക്കിള്‍ ഷോറൂം നടത്തുന്ന അഭിഷേക് ഗുപ്തയെ കൊന്ന കേസിലെ പ്രതിയാണ് ഇവര്‍. സംഭവത്തില്‍ പൂജയുടെ ഭര്‍ത്താവും അഖിലേന്ത്യാ ഹിന്ദു മഹാസഭാ വക്താവുമായ അശോക് പാണ്ഡെയെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം ജയ്പൂര്‍-ആഗ്ര ഹൈവേയില്‍ നിന്നാണ് പൂജയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഷേക് ഗുപ്തയും പിതാവ് നീരജ് ഗുപ്തയും ബന്ധുവായ ജീതു…

Read More

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭാർത്താവ് അറസ്റ്റിൽ

പാലക്കാട്:ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്‌ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വൈഷ്ണവിക്ക് അസ്വസ്ഥതയുണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാടുള്ള വൈഷ്‌ണവിയുടെ പിതാവിനെ ദീക്ഷിത് വ്യാഴാഴ്ച വിളിച്ചറിയിച്ചിരുന്നു.അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ…

Read More

കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial