കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – കെ രാജന്‍
തിരുവനന്തപുരം: മുണ്ടകൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടിക്കണക്കിനു രൂപയുടെ കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ, ആ…

