ഒന്നാം ടെസ്റ്റിൽ വിൻഡീസ് 162 റൺസിന് ഓൾ ഔട്ടായി
അഹമ്മദാബാദിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് കുറഞ്ഞ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ. നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറ എന്നിവർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി. വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്‌റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.

