kerala14.in

ദേവരാജൻ മാസ്റ്റർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ തിരുവനന്തപുരം ചാപ്ടർ (സി.ഇ.ടി.എ.എ.ടി) ഏർപ്പെടുത്തിയ പ്രഥമ ദേവരാജൻ മാസ്റ്റർ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ.ജയകുമാർ അദ്ധ്യക്ഷനായ മൂന്നംഗസമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.5ന് വൈകിട്ട് 5.30ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന സി.ഇ.ടി.എ.എ.ടി ദേവരാഗസന്ധ്യയോടനുബന്ധിച്ച് പുരസ്‌കാരം കൈമാറും.

Read More

കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയറാം, ഗൂഢല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ്‌ മരിച്ചത്‌. നവീകരണ പ്രവർത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കട്ടപ്പന പാറക്കടവിനുസമീപം രാത്രി പത്തരയോടെയാണ്‌ അപകടം. ആദ്യം ശുചീകരണത്തിന് ഇറങ്ങിയ ആൾ കുഴഞ്ഞു വീണതോടെ മറ്റുരണ്ടുപേർ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് മൂന്ന് പേരും ഓടയ്ക്കുള്ളിൽ കുടുങ്ങി. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു രാത്രി…

Read More

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. നാലുതവണ കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും…

Read More

രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി; പ്രതിക്ക് ജാമ്യം

തൃശൂര്‍: രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. കുന്നംങ്കുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ജയന്തന്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. കെ എസ് യുജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസെടുത്തത്….

Read More

മക്കളെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും

പാലക്കാട്: മക്കളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവിന് ശിക്ഷ വിധിച്ച് കോടതി. നാല്‌ വർഷം മുൻപ് ഷൊർണൂരിൽ നടന്ന കൊലപാതക്കേസിലാണ് ഇപ്പോൾ ശിക്ഷാ വിധി വന്നിരിക്കുന്നത്. കേസിലെ പ്രതിയായ ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ (24) ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2021 നവംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്നും നാലും വയസുള്ള രണ്ട് ആൺമക്കളെയാണ് മാതാവായ…

Read More

ഹോംവർക്ക് ചെയ്യാതെ സ്‌കൂളിൽ വന്ന രണ്ടാം ക്ലാസുകാരനെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവം; പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ

ചണ്ഡീഗഢ്: പാനിപ്പത്തിൽ ഹോംവർക്ക് ചെയ്യാതെ സ്കൂളിൽ വന്ന കുട്ടികൾക്കെതിരെ ക്രൂരപീഡനം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഏഴ് വയസ്സുകാരനാണ് പീഡനത്തിന് ഇരയായത്. ജാട്ടൽ റോഡിലുള്ള ഒരു സ്കൂളിലാണ് സംഭവം നടന്നത്. ജീവനക്കാർ കുട്ടികളോട് ക്രൂരമായി പെരുമാറുന്ന രണ്ട് വീഡിയോകളാണ് പുറത്തുവന്നത്. ഇതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം പ്രിൻസിപ്പലിന്റെ ഡ്രൈവർ മർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്…

Read More

ഇടുക്കിയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽകണ്ടെത്തി;കിടക്കയിൽ കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

കട്ടപ്പന: ഇടുക്കിയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുറിക്കുള്ളിലെ കിടക്കയിൽ കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബന്ധുക്കൾ സംഭവം കണ്ടത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. സോൾരാജിന് നാട്ടിൽ ശത്രുക്കൾ ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നടത്തിയ കൊലപാതകമാണെന്ന്…

Read More

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്.

Read More

വോട്ടർ പട്ടികയിൽ ഒക്ടോബർ 14 വരെ പേര് ചേർക്കാം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള  വോട്ടര്‍പ്പട്ടികയിൽ പേരുചേർക്കലിന് മികച്ച പ്രതികരണം. ആദ്യ ദിവസമായ ഇന്നലെ അപേക്ഷിച്ചത്‌ 2,285 പേരാണ്. തിരുത്തൽ വരുത്തുന്നതിന് 83 പേരും, വാർഡ്‌ മാറ്റുന്നതിന് 266 പേരും, പട്ടികയിൽ നിന്നും പേര്‌ ഒഴിവാക്കുന്നതിന് 69 പേരും അപേക്ഷ നൽകി. കരട് വോട്ടര്‍പ്പട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. വിവരങ്ങൾ തിരുത്തൽ, വാർഡ്‌മാറ്റം…

Read More

ലോഡ്ജ് മുറിക്കുള്ളിൽ വെച്ച് കാമുകി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി.

റായ്‌പൂർ: റായ്പൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ വെച്ച് കാമുകി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സെപ്റ്റംബർ 28 ന് രാത്രിയിലാണ് സംഭവം നടന്നത്. ചത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് സംഭവം. 16കാരിയാണ് കൊലപാതകം നടത്തിയത്. ബീഹാർ സ്വദേശിയായ മൊഹമ്മദ് സദ്ദാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ബിലാസ്പൂരിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി അമ്മയോട് കുറ്റസമ്മതം നടത്തിയതിന് ശേഷമാണ് സംഭവം പുറത്തുവന്നത്. ഇതേതുടർന്ന് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റായ്‌പൂരിലെ അഭാൻപൂരിൽ എംഎസ് എഞ്ചിനീയറിംഗ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു സദ്ദാം. സെപ്തംബർ 28നാണ് സദ്ദാമിനെ കാണാൻ പെൺകുട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial