kerala14.in

പാലക്കാട് തൊഴുത്തിലെ സിമന്റ് കട്ട കൊണ്ടു നിർമിച്ച തൂൺ ദേഹത്തേക്ക് വീണ് ക്ഷീര കർഷകൻ മരിച്ചു

പാലക്കാട്: നെന്മാറയിൽ തൊഴുത്തിലെ സിമന്റ് കട്ട കൊണ്ടു നിർമിച്ച തൂൺ ദേഹത്തേക്ക് വീണ് ക്ഷീര കർഷകൻ മരിച്ചു. കയറാടി, മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാനായി തൊഴുത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് തൊഴുത്തിലുണ്ടായിരുന്ന സിമന്റ് തൂൺ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ വീട്ടുകാരും സമീപവാസികളും ചേർന്ന് ഉടൻ തന്നെ നെന്മാറയിലെ…

Read More

ലണ്ടനിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം; പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു.

ലണ്ടൻ: ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഗാന്ധി ജയന്തിക്ക് വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ ഈ അതിക്രമം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ അപലപനം രേഖപ്പെടുത്തിക്കൊണ്ട് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തുവന്നിട്ടുണ്ട്. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണ് ഉണ്ടായിട്ടുള്ളതെന്ന് ഹൈക്കമ്മീഷൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ ഗാന്ധി പ്രതിമയുടെ അടിത്തറയിൽ ചില ചുവരെഴുത്തുകൾ പതിച്ചിട്ടുള്ളതായി കാണാമെമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ…

Read More

കോഴിക്കോട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ശിക്ഷയും

കോഴിക്കോട്: കോഴിക്കോട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെള്ളൂര്‍ രൂപേഷിനെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനും പിഴയൊടുക്കാനുമാണ് വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാറിന്റേതാണ് വിധി. 2021 ഓഗസ്റ്റ് 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകം. കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവാണ് കൊല്ലപ്പെട്ടത്. കാരപ്പറമ്പ് സ്വദേശിയായ സാഹിര്‍ അലി എന്നയാളുടെ മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞിരുന്നു. ഈ സമയത്ത് രാജീവന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും…

Read More

ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി; നാളെയും മറ്റന്നാളും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് – മഹാനവമി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവര്‍ എടിഎമ്മില്‍ നിന്ന് ആവശ്യത്തിന് പണം കൈയില്‍ കരുതുന്നതും നന്നാവും. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിന് തടസ്സമില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത്…

Read More

എൻ.എസ്.എസ്. പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ മാനേജ്‌മെന്റ്

തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ മാനേജ്‌മെന്റ് പോർട്ടലുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. 1,529 യൂണിറ്റുകളുള്ള ഹയർ സെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in, www.vhsenss.kite.kerala.gov.in എന്ന ഡൊമെനിലാണ് പോർട്ടലുകൾ. ഈ അധ്യയന വർഷം (2025-26) മുതൽ രണ്ട്‌ലക്ഷത്തോളം കുട്ടികൾ അംഗങ്ങളായുള്ള എൻ.എസ്.എസ്. യൂണിറ്റുകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഇതോടെ പൂർണ്ണമായും ഓൺലൈനായി മാറും. പുതിയ എൻ.എസ്.എസ്. മാനേജ്‌മെന്റ്…

Read More

ട്രെയിനില്‍ നിന്ന് പുറത്തെറിഞ്ഞ തേങ്ങ തലയില്‍ വീണ് 20കാരൻ മരിച്ചു

    ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. നദിയിലേക്ക് പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമം ആയിരുന്നു. പാക്കറ്റിലെ തേങ്ങ തലയില്‍ വീണ് 20കാരന് പരുക്കേല്‍ക്കുകയായിരുന്നു. നൈഗാവിനും ഭയന്ദർ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപില്‍ താമസിക്കുന്ന യുവാവ് ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് വഴിപാടുകളുടെ (നിർമ്മാല്യ) ഭാഗമായ ഒരു തേങ്ങ വേഗത്തില്‍ വന്ന ലോക്കല്‍ ട്രെയിനില്‍…

Read More

ബാറ്ററി 100 ശതമാനം ആകുന്നത് വരെ ഫോണ്‍ ചാര്‍ജിങ്ങിന് ഇടരുത്; കാരണം ഇതാണ്

നിത്യവും ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരാണോ? 100 ശതമാനം ചാര്‍ജ് ആയെന്ന് ഉറപ്പിക്കാറുണ്ടോ..എന്നാല്‍ നിത്യവും ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം എന്നാണ് വിദഗ്ധര്‍ മുന്നറിപ്പ് നല്‍കുന്നത്. അങ്ങനെ ചെയ്താല്‍ അത് ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കുമത്രേ. 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് എങ്ങനെയാണ് പ്രശ്‌നമാകുക. ബാറ്ററി ചാര്‍ജ് ആയിക്കഴിഞ്ഞാലും സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ബാറ്ററി ചൂടാവുകയും അതിനകത്ത് സമ്മര്‍ദം രൂപപ്പെടുകയും ചെയ്യും. ഇത് പതിയെ ബാറ്ററിയുടെ ശേഷിയെ ബാധിക്കും. അതിനാലാണ് മിക്ക കമ്പനികളും ഫോണ്‍ 80 ശതമാനം…

Read More

കാംസഫ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റി ഓഫീസ് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പിഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ്, സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ മധു, എ. ഗ്രേഷ്യസ്, പി.ശ്രീകുമാർ, വി.ബാലകൃഷ്ണൻ, ആർ.സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് വി….

Read More

പ്രണയവിവാഹത്തില്‍ പക; മകളുടെ ഭര്‍ത്താവിനെ ലോറിയിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍

        വെഞ്ഞാറമൂട് : പ്രണയവിവാഹിതയായ മകളുടെ ഭര്‍ത്താവിനെ ലോറിയിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍(48) ആണ് അറസ്റ്റിലായത്. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനില്‍ അഖില്‍ജിത്തി(30)നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെ കൊപ്പം സിഎസ്‌ഐ പള്ളിക്കു സമീപമായിരുന്നു സംഭവം. പിതാവിന്റെയും കുടുംബത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് അജീഷ(21) അഖില്‍ജിത്തിനെ ഒരുമാസം മുന്‍പ് വിവാഹം കഴിച്ചത്. എന്നാല്‍, അഖില്‍ജിത്തിന്റേത് രണ്ടാം…

Read More

പൊതുവിദ്യാലയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം ആധാറില്ലെങ്കിലും പേടിക്കേണ്ടെന്ന് സഭയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിര്‍ണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഒരു അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഈ ഗുരുതര പ്രശ്‌നം  വാര്‍ത്തയാക്കിയിരുന്നത്. പിന്നാലെ വിഷയം സഭയിലെത്തുകയായിരുന്നു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 57130 വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ ഇല്ലെന്നാണ് കണക്ക്. ഈ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കില്ലെന്നും, 4090 അധ്യാപക സൃഷ്ടികള്‍ ഇല്ലാതാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. 24…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial