പ്രണയവിവാഹത്തില്‍ പക; മകളുടെ ഭര്‍ത്താവിനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍
വെഞ്ഞാറമൂട് : പ്രണയവിവാഹിതയായ മകളുടെ ഭര്‍ത്താവിനെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വെമ്പായം തേക്കട കുണൂര്‍ സിയോണ്‍കുന്ന് പനച്ചുവിള വീട്ടില്‍ ജോണ്‍(48) ആണ് അറസ്റ്റിലായത്. അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനില്‍ അഖില്‍ജിത്തി(30)നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെ കൊപ്പം സിഎസ്‌ഐ പള്ളിക്കു സമീപമായിരുന്നു സംഭവം. പിതാവിന്റെയും കുടുംബത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് അജീഷ(21) അഖില്‍ജിത്തിനെ ഒരുമാസം മുന്‍പ് വിവാഹം കഴിച്ചത്. എന്നാല്‍, അഖില്‍ജിത്തിന്റേത് രണ്ടാം…

