kerala14.in

ജ്യൂസില്‍ എലിവിഷം കലർത്തി കുടിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു

തിരുവനനന്തപുരം: ജ്യൂസില്‍ എലിവിഷം കലർത്തി കുടിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. കമിതാക്കളിലെ യുവാവാണ് മരിച്ചത്. എരിച്ചല്ലൂർ മാറാടി വിജയവിലാസത്തില്‍ വിഷ്ണു (23) ആണ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിഷ്ണുവും പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വിഷ്ണുവിന്റെ മരണം. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

പാകിസ്ഥാനെ തകർത്ത് ഇന്ത്യ;ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ, നഖ്‍വിയില്‍ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനം

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്‍വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് കൂടിയാണ്. മുൻ ന്യൂസിലൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമണ്‍ ഡൗള്‍ ടീം ഇന്ത്യയുടെ തീരുമാനം ലോകത്തെ അറിയിക്കുകയായിരുന്നു. നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യൻ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാല്‍…

Read More

കൊല്ലം കടയ്ക്കലിൽ മോഷണക്കേസ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം കടയ്‌ക്കലില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് കൈ വിലങ്ങോടുകൂടി രക്ഷപ്പെട്ടത്. ഇവരെ കൊണ്ടുപോവുകയായിരുന്ന വാഹനം കൊല്ലം കടയ്‌ക്കലിലെ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാൻ ഇറക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രതികളുടെ ആവശ്യം പരിഗണിച്ച്‌ വാഹനം നിർത്തി പുറത്തിറക്കിയപ്പോള്‍ ഈ അവസരം മുതലെടുത്ത് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചില്‍ ഊർജിതമാക്കി. സംസ്ഥാന വ്യാപകമായി ഇവർക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

Read More

ഭാര്യ പിതാവിനെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മരുമകൻ അറസ്റ്റില്‍.

മലപ്പുറം: ഭാര്യ പിതാവിനെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മരുമകൻ അറസ്റ്റില്‍. മലപ്പുറം ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുള്‍ സമദ് നെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്പാറ രാമംക്കുത്ത് റോഡില്‍ ചേനാംപാറയിലാണ് സംഭവം. ബൈക്കില്‍ വരുകയായിരുന്ന അബ്ദുള്ളയെ മുൻ വിരോധം വെച്ച്‌ അബ്ദുള്‍ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണ അബ്ദുള്ളയെ വീണ്ടും ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഭാര്യ തന്റെ വീട്ടില്‍ താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുള്ളയാണ്…

Read More

പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ദാമോദരൻ മാസ്റ്റർ അന്തരിച്ചു

മുൻ ആരോഗ്യമന്ത്രിയും സിപിഎം  കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ മാസ്റ്റർ (90) അന്തരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മാടായി ഗവ. ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്ക്കാരിക പ്രവർത്തകനും ആയിരുന്നു. പൊതു ദർശനം ഇന്ന് രാവിലെ 11 മണി മുതൽ അതിയടത്തുള്ള വീട്ടിൽ നടക്കും

Read More

സ്കൂൾ കലോത്സവം എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം കൃത്യമായി സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിലെ സ്വര്‍ണക്കപ്പ് തൃശൂരില്‍ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കായികമേളയില്‍…

Read More

പിൻ നമ്പറുകൾക്ക് പകരം ഫിംഗർപ്രിന്‍റ്; വരുന്നു, ബയോമെട്രിക് ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളില്‍ ഇടപാടുകള്‍ നടത്താന്‍ പിന്‍നമ്പറുകള്‍ക്കു പകരമായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സംവിധാനം ഒരുങ്ങുന്നു. ഇതിനുള്ള സാങ്കേതികവിദ്യകള്‍ സജ്ജമാകുകയാണ്. ആഗോളതലത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. വിരലടയാളം ഉപയോഗിക്കുന്നതിന് ബയോമെട്രിക് സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയ കാര്‍ഡുകളാകും ഇതിനായെത്തുക.ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ തട്ടിപ്പുകള്‍ കുറ്റമറ്റരീതിയില്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സാങ്കേതികവിദ്യകള്‍ തയ്യാറാക്കിവരുന്നതെന്ന് ബാങ്കുകള്‍ക്കും മറ്റു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമായി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ തയ്യാറാക്കിനല്‍കുന്ന പ്രധാന കമ്പനികളിലൊന്നായ മുംബൈ കേന്ദ്രമായുള്ള ശേഷസായി ടെക്‌നോളജീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രഗ്‌ന്യാത് ലല്‍വാനി പറഞ്ഞു. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍…

Read More

അറിഞ്ഞോ? ഒക്ടോബർ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമം

ദീപാവലിക്ക് വീട്ടിലേക്ക് ട്രെയിനിൽ പോകാൻ പദ്ധതിയിടുന്നവരെ കാത്ത് ഒരു പ്രധാന മാറ്റം. ഒക്ടോബർ 1 മുതൽ പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം നടപ്പിലാക്കും. മുമ്പ്, ഈ നിയമം തത്കാൽ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഇത് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ബാധകമാകും. ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലെ തട്ടിപ്പ് തടയുന്നതിനായാണ് ഇന്ത്യൻ റെയിൽവേ ഈ പ്രധാന തീരുമാനം എടുത്തത്. അതിന്റെ ഫലമായി 2025 ഒക്ടോബർ 1 മുതൽ നിയമങ്ങളിൽ മാറ്റം വരും. പുതിയ നിയമം അനുസരിച്ച്,…

Read More

കരിമ്പിൻ ജ്യൂസ് മെഷീൻ ക്ലീൻ ചെയ്യുന്നതിനിടെ ജീവനക്കാരന്‍റെ കൈ കുടുങ്ങി, ജീവനക്കാരന്റെ കൈപ്പത്തിയറ്റു

തിരുവനന്തപുരം : വ്യത്തിയാക്കുന്നതിനിടെ കരിമ്പിൻ ജൂസ് മെഷീനിൽ കൈ കുടുങ്ങി ഇതരസംസ്ഥാനക്കാരന് പരിക്ക്. കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗിലിസൺ (19) എന്ന ആസാം സ്വദേശിക്കാണ് അപടകടത്തിൽ പരിക്കേറ്റത്. ഉച്ചയ്ക്ക് ശേഷം മെഷീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വലത് കൈപ്പത്തി പെട്ടെന്നത് മെഷീനിൽ കുടുങ്ങുകയായിരുന്നു. കരിമ്പ് കടത്തിവിട്ട് പൂർണമായും ജ്യൂസ് പിഴിഞ്ഞെടുക്കുന്ന ചക്രങ്ങൾക്കിടെ ഒരു സ്ക്രൂ കടന്നുപോകാനുള്ള വിടവ് മാത്രമാണുണ്ടായിരുന്നത്. ഇതിനുള്ളിലേക്ക് കൈ കയറിയതോടെ വിരലുകൾ അരഞ്ഞുപോകുകയായിരുന്നു. ഇയാളുടെ നിലവിളികേട്ടെത്തിയവർ…

Read More

നേപ്പാൾ സ്വദേശിയും യുവതിയും പാലാരിവട്ടത്ത് നിന്നും പിടിയിൽ; എറണാകുളത്തെത്തിയത് എംഡിഎംഎ വിൽക്കാൻ

കൊച്ചി: നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നേപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഉയർന്ന അളവിൽ എംഡിഎംഎ എറണാകുളത്തെത്തിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial