വിജയ്‌യുടെ റാലിക്കിടെയുണ്ടായത് വൻ ദുരന്തം; മരണസംഖ്യ കുതിച്ചുയരുന്നു
ചെന്നൈ: ചെന്നൈ: നടനും തമിഴക വെട്രി കഴകം നോേതാവുമായ വിജയ് നയിച്ച റാലിക്കിടെയുണ്ടായത് വൻ ദുരന്തം. നിരവധി പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. 40 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇവരിൽ ആറ് കുട്ടികളുമുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരൂരിൽ നടന്ന റാലിയ്ക്കിടെ ആണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്….

