kerala14.in

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത; മുഖത്ത് കൈവീശി അടിച്ചു

       തിരുവനന്തപുരം : പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്….

Read More

സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും;കേരളത്തിൽനിന്ന് 2 പേർ സെക്രട്ടേറിയറ്റിൽ

ചണ്ഡിഗഡ്:സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെര ഞ്ഞെടുത്തു. 75 വയസ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നൽകിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതി നെതിരെ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഡൽഹി ഘടകങ്ങൾ എതിർപ്പ് രേഖപ്പെടുത്തി . പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആർ.ലതാദേവി, വി.എസ്.സുനിൽകുമാർ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പ്രായപരിധി മാനദണ്ഡം കർശനമാക്കിയ തോടെ കേരളത്തിൽ തന്നെ…

Read More

വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി കടന്നുകളഞ്ഞു

കാഞ്ഞങ്ങാട്: വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി കടന്നുകളഞ്ഞു. 50 വയസ്സുള്ള ‘ഉസ്താദ്’ എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നു കളഞ്ഞത് . ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വയനാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആത്മീയതയുടെ മറവില്‍ തട്ടിപ്പും അന്ധവിശ്വാസവും കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും…

Read More

വയനാട് ഡിസിസി അദ്ധ്യക്ഷന്‍  എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു

വയനാട് :വയനാട് ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചൻ രാജിവച്ചു . കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയും , പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക നീരസവും മൂലമാണ് രാജിയെന്ന് സൂചന . രാജി കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട ഡിസിസി നേതൃത്വം പരാജയമായിരുന്നു എന്ന് പ്രിയങ്ക ഗാന്ധിയും കെപിസിസി നേതൃത്വവും ഒരുപോലെ വിലയിരുത്തി. മാത്രമല്ല കോൺഗ്രസ് ഗ്രൂപ്പിലെ അസ്വാരസ്യങ്ങളും രാജിക്ക് കാരണമായതായി സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ സന്ദർശനം നടത്തിയപ്പോൾ എൻഡി…

Read More

സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

      ദില്ലി : ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. 2026 മുതൽ പത്താം…

Read More

15ലക്ഷം ട്രേഡിങ് ബാലൻസ്, പിൻവലിക്കാൻ ടാക്സ് അടക്കാൻ നിർദ്ദേശം തട്ടിയത് 10 ലക്ഷം, ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ പിടിയിൽ

         തൃശൂര്‍ : ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം കുമ്പളങ്ങിയില്‍ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബ് (29) നെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ രാഗേഷാണ് തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പില്‍…

Read More

തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകൾ വൃന്ദ എസ്എൽ ആണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയിൽ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

പ്രായപരിധിയിൽ ഇളവ്; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

ഡല്‍ഹി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. കേന്ദ്ര സെക്രട്ടയേറിയേറ്റ് അംഗം കെ.നാരായണയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രായപരിധിയിൽ ഡി.രാജയ്ക്ക് മാത്രം ഇളവ് നൽകാൻ ഇന്നലെ രാത്രി ചേർന്ന നിർവാഹകസമിതി തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.75 വയസ്സ് പ്രായപരിധിയെ തുടർന്ന് കേന്ദ്ര സെക്രട്ടേറിയേറ്റിൽ നിന്ന് കെ. നാരായണ, പല്ലഭ് സെൻ ഗുപ്‌ത,സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവർ ഒഴിവാകും. പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More

നീറ്റില്‍ 99.99 ശതമാനം മാര്‍ക്ക്; ഡോക്ടറാവാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പ്, മഹാരാഷ്ട്രയില്‍ 19കാരൻ ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാർത്ഥി ജീവനൊടുക്കി. ചന്ദ്രപൂർ ജില്ലയില്‍ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനില്‍ ബോർക്കർ ആണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അനുരാഗിനെ കണ്ടെത്തിയത്. സിന്ധേവാഹി താലൂക്കിലെ നവാർഗാവില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു അനുരാഗ്. നീറ്റ് യുജി 2025 പരീക്ഷയില്‍ 99.99 ശതമാനം മാർക്കോടെ വിജയിക്കുകയും ഒബിസി വിഭാഗത്തില്‍ 1475 എന്ന അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്തിരുന്നു.

Read More

മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുലേഖ ശശികുമാര്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ 21ന് വര്‍ക്കല ശിവഗിരിയില്‍ വച്ചാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ടറോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രൂക്ഷമായി പ്രതികരിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകയോട് രാജീവ് ചന്ദ്രശേഖര്‍ കയര്‍ത്ത് സംസാരിച്ചത്. ‘നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial