പതിനൊന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ
അഹമ്മദാബാദ്: പതിനൊന്നുകാരനെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ബാബ്ര താലൂക്കിലെ സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററും അധ്യാപകനുമായ ശൈലേഷ് ഖുന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊൻപതുകാരനായ ശൈലേഷ് ഖുന്തിനെതിരെ ഇതേ സ്കൂളിൽ പഠിക്കുന്ന പതിനൊന്നുകാരന്റെ അമ്മയാണ് പരാതി നൽകിയത്. പോക്സോ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. കർഷക കുടുംബത്തിൽ നിന്നുള്ള കുട്ടിയെയാണ് അധ്യാപകൻ പീഡനത്തിനിരയാക്കിയത്. 2024 മുതൽ കുട്ടി സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ സെപ്റ്റംബർ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്കൂളിൽ…

