Headlines

kerala14.in

സംസ്ഥാനത്ത് മഴ ഇന്ന് ശക്തമാകും; രണ്ട് ജില്ലുകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. വരും മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മഴ മുന്നറിയിപ്പിനെത്തുടർന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

Read More

സിപിഎമ്മിൽ കൂട്ടരാജി; വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് സെക്രട്ടറിയടക്കം രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്. സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു, റഫീഖ് പറക്കാടൻ, മോഹനൻ എന്നിവരാണ് വെള്ളിയാഴ്‌ച ചെർപ്പുളശ്ശേരി ഏരിയാ…

Read More

പാർട്ടി വിരുദ്ധ പ്രവർത്തനം പ്രൊഫ. എ വി താമരാക്ഷനെ ജെ എസ് എസ് പുറത്താക്കി

കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ വി താമരാക്ഷനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ബാബു അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെന്‍ഷനിലായിരുന്ന പാര്‍ട്ടി സെന്റര്‍ അംഗങ്ങളായ വിനോദ് വയനാട്, കെ പി സുരേന്ദ്രന്‍ കുട്ടനാട്, സംസ്ഥാന സെക്രട്ടറിമാരായ ബാലരാമപുരം സുരേന്ദ്രന്‍, മലയന്‍കീഴ് നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം എ വി താമരാക്ഷനെയും പുറത്താക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികളെ പിരിച്ചുവിട്ട്…

Read More

കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം പാമ്പാടിയില്‍ കാർ അപകടത്തില്‍ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ചിരുന്ന മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്.കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു ഇന്ന് വൈകിട്ട് പാമ്പാടി കുറ്റിക്കലില്‍ കുറ്റിക്കല്‍ സ്കൂളിനോട് ചേർന്ന് മതിലിലായിരുന്നു കാർ ഇടിച്ചത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ച മല്ലപ്പള്ളി മാത്യു ( 68) , ശോശാമ്മ മാത്യു ( 58) , മെറിൻ (40) , ടിനു (35) , ടിയാൻ…

Read More

സുരേഷ് ഗോപിയുടെ  ഓഫീസിലേക്ക് ഡിവൈഎഫ്ഐ  മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃശൂര്‍: തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫിസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. കനത്ത പൊലീസ് സുരക്ഷയിലാണ് ഓഫിസിലേക്ക് മാര്‍ച്ച് നടക്കുന്നത്. ഓഫിസിന് കാവലായി ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസിന്‍റെ ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടിന് മുകളിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്.

Read More

കൊല്ലത്ത് ശത്രുദോഷം മാറാന്‍ പൂജ നടത്തണം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശത്രുദോഷം മാറാന്‍ പൂജ നടത്തണം എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള്‍ അറസ്റ്റില്‍. ദോഷം മാറാന്‍ ലക്ഷങ്ങളുടെ പൂജ നടത്തണം ഇല്ലെങ്കില്‍ ദുര്‍മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം തട്ടിയെടുത്തത്. സംഭവത്തില്‍ ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. ഗൃഹനാഥന് ദുര്‍മരണം സംഭവിക്കും അത് നടയാന്‍ പരിഹാര പൂജ നടത്തണം. അതിനായി പൂജയുടെ ചെലവായി നാല് ലക്ഷവും മറ്റ്…

Read More

പള്ളുരുത്തിയില്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ മൃതദേഹങ്ങള്‍ തമ്മില്‍ മാറി

കൊച്ചി: പള്ളുരുത്തിയില്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ മൃതദേഹങ്ങള്‍ തമ്മില്‍ മാറി. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് കുടുംബങ്ങള്‍ മാറിയെടുത്തത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയില്‍ സംസ്‌കരിക്കുകയായിരുന്നു. ആന്റണിയുടെ മൃതദേഹം പള്ളുരുത്തി പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരും വരെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു കുടുംബത്തിന്റെ ഉദ്ദേശം. എന്നാല്‍ വെള്ളിയാഴ്ച്ച ബന്ധു എത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആന്റണിയുടേതിനൊപ്പം…

Read More

വടക്കന്‍ പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുന്നൂറോളം പേർ മരിച്ചു

വടക്കന്‍ പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുന്നൂറോളം പേർ മരിച്ചു. മരിച്ചവരുടെ എണ്ണം 194 ആയി ഉയര്‍ന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് കൂടുതല്‍ മരണങ്ങള്‍. ഇവിടെ 180 പേർ മരിച്ചു. വടക്കന്‍ ജില്‍ജിറ്റ്- ബാള്‍ട്ടിസ്ഥാനിൽ അഞ്ച് പേരും പാക്കധീന കശ്മീരിൽ ഒൻപത് പേരും മരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് ജീവനക്കാര്‍ മരിച്ചു. ഇത് സൈനിക കോപ്റ്റർ ആയിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍…

Read More

ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്; സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത മേനോൻ

അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത മേനോൻ പറഞ്ഞു. അതേസമയം അമ്മയിലെ എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശ്വേത പ്രതികരിച്ചു. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ എന്നും ശ്വേത കൂട്ടിച്ചേർത്തു. ഞകളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും, എന്താണ് സത്യമെന്ന് എല്ലാവരും അറിയണമെന്നും ശ്വേത പറഞ്ഞു. ‘ഞങ്ങൾ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറൽ ബോഡിയിലെ എല്ലാ അംഗങ്ങളും അവൾക്കൊപ്പമാണ്. സ്ത്രീ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും ഒരു…

Read More

നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; സ്ഥിരീകരണം

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് മരണ കാരണം കണ്ടെത്തിയത്. കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം കണ്ടെത്തിയത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോഗ്യ വകുപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial