Headlines

kerala14.in

ഒരു കുറ്റാരോപിതനെ പോലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ അവരുടെ കസ്റ്റഡി സമയം ആരംഭിക്കുമെന്ന് കേരള ഹൈക്കോടതി

കൊച്ചി: ഇന്ത്യയിൽ, ഒരു കുറ്റാരോപിതനെ പോലീസ് തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ അവരുടെ കസ്റ്റഡി സമയം ആരംഭിക്കുമെന്ന് കേരള ഹൈക്കോടതി. ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഒരു നിർണായക വശമാണിത്, നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല കസ്റ്റഡി ആരംഭിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ട ആരെയും 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ്…

Read More

മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നിലപാട്. വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ച കൂടി സാവകാശം തേടി. സമയം അനുവദിച്ച ഹൈക്കോടതി നാലാഴ്ചയ്ക്കകം അന്തിമ തീരുമാനം അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുണ്ടക്കൈ…

Read More

കഞ്ചാവുമായി KSRTC കണ്ടക്ടർ പിടിയിൽ

കഞ്ചാവുമായി KSRTC കണ്ടക്ടർ പിടിയിൽ.ആലപ്പുഴയിലാണ് സംഭവം. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ ആണ് പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 KG കഞ്ചാവ്‌ പിടിച്ചെടുത്തു. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ഇയാൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ദീപ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പിടിയിലായത്.

Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 9290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്നത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍…

Read More

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെ അനുജത്തിയുടെ മുന്നില്‍ ചേച്ചിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ പിടിയില്‍

ദിനിനഗര്‍:  ഝാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ ഇരുപത്തിരണ്ടുകാരിയെ അനുജത്തിയുടെ കണ്‍മുന്നില്‍ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പോലീസാണെന്ന് പറഞ്ഞു പറ്റിച്ചാണ് രണ്ടുപേര്‍ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ്‌ യുവതി പലമു പോലീസിന് നല്‍കിയിരിക്കുന്ന പരാതി. തിങ്കളാഴ്ചയാണ് സംഭവം. പരാതിയില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, ജോലിതേടി പഞ്ചാബിലേക്ക് പോകാനായി ഡാല്‍ടണ്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ സഹോദരിമാര്‍. ഈ സമയം, രണ്ടുപേര്‍ ഇവരുടെ അടുത്ത് എത്തുകയും പോലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ശേഷം ഇവരെ…

Read More

ഫോറസ്റ്റ് ഓഫീസർമാരെ കണ്ടപ്പോൾ ഓടി മുതലയുള്ള വെള്ളത്തിൽ ചാടി; അതിസാഹസികമായി ചന്ദനക്കടത്ത് പിടികൂടി

        മറയൂര്‍ : ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിൽ. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. തമിഴ്നാട് സേലം കര്‍മ്മദുരൈ സ്വദേശി ആറുമുഖം (52) ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. രാത്രി മുഴുവന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തമിഴ്നാട് സ്വദേശികളായ ഒരാളെ വനം വകുപ്പു അധികൃതര്‍ പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബന്ധുവായ സേലം കര്‍മദുരൈ സ്വദേശി ഇളയരാജയാണ് ഓടി രക്ഷപ്പെട്ടത്. ഇരുവരും ചേര്‍ന്നാണ് ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രി ഏഴിന് ആലാംപെട്ടി എക്കോ…

Read More

ഭർത്താവിൻ്റെ കൺമുന്നിൽ കെഎസ്ആർടിസി ബസിടിച്ച്  ഭാര്യ മരിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. ഭർത്താവ് പ്രദീപിനൊപ്പം കെസ്ആർടിസി ബസിലെത്തിയ ഇവർ സ്റ്റാച്യൂ സ്‌റ്റോപ്പിൽ വന്നിറങ്ങിയ ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Read More

ചില നേരങ്ങളിൽ ചില മനുഷ്യർ കവർപേജ് പ്രകാശനം നടന്നു

ആറ്റിങ്ങൽ: കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം രചിച്ച “ചില നേരങ്ങളിൽ ചില മനുഷ്യർ “എന്ന നാടക കൃതിയുടെ കവർപേജ് പ്രമുഖ കഥകളിനടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രകാശനം ചെയ്തു. തമിഴ്നാട്ടിലെതൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഒറ്റയാനായി ജീവിച്ച കന്തസ്വാമി നായ്ക്കരുടെ ജീവിതമാണ് ഈ നാടകത്തിലെ പ്രതിപാദ്യം. ദി തീയറ്റർ ഗ്രൂപ്പ് സാംസ്കാരിക വേദി ഒട്ടേറെവേദികളിൽ അവതരിപ്പിച്ചനാടകത്തിന് ജഗതി എൻ.കെ. ആചാരി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം, അർജുന സൊസൈറ്റിഓഫ്ക്ലാസിക്കൽ ആർട്സിൽ നടന്ന ചടങ്ങിൽ കെ.സി. അറുമുഖൻ അധ്യക്ഷത…

Read More

ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനന്തപുരം വേദിയാകും

ഈ വർഷം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 256 വരെ നടക്കുന്ന ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനന്തപുരവും വേദിയാകും. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് സെമിഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾക്ക് വേദിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 25നും 27നും നടക്കുന്ന രണ്ട് സന്നാഹ മത്സരങ്ങളും കാര്യവട്ടത്ത് വെച്ച് നടക്കുന്നതാണ്. ബെഗളൂരുവിലെ ചിന്നസ്വാമിയിൽ ഷെഡ്യൂൾ ചെയ്ത മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറ്റുന്നത്. ഐപിഎൽ ആഘോഷത്തിനിടെ ചിന്നസ്വാമി…

Read More

വാല്‍പ്പാറയില്‍ ഏഴുവയസുകാരനെ കരടി കടിച്ചു കൊന്നു;
വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം.

തൃശൂര്‍: വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പാടിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു കരടിയുടെ ആക്രമണം. കുട്ടിയെ വലിച്ചിഴയ്ച്ച് കൊണ്ടുപോവുകയും ചെയ്തു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാടിയില്‍ നിന്നും അല്‍പം മാറി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ വാല്‍പ്പാറയില്‍ കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഝാര്‍ഖണ്ഡ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial