എം.എ. യൂസഫലിയുടെ സഹായവാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് സി.സി. മുകുന്ദൻ എംഎൽ എ ; തന്റെ കടങ്ങൾ തീർക്കാൻ വാഗ്ദാനം ചെയ്ത പണം മണ്ഡലത്തിലെ നിർധനരായ രോഗികൾക്കും ഭവനരഹിതർക്കും നൽകണമെന്ന് സി സി മുകുന്ദൻ
വ്യവസായി എം.എ. യൂസഫലിയുടെ സഹായവാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ. തന്റെ കടങ്ങൾ തീർക്കാൻ വാഗ്ദാനം ചെയ്ത പണം മണ്ഡലത്തിലെ നിർധനരായ രോഗികൾക്കും ഭവനരഹിതർക്കും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ഈ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസ നേടുകയാണ്. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്ന എം.എൽ.എയുടെ ദുരിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് വ്യവസായി എം.എ. യൂസഫലിയടക്കമുള്ളവർ അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ, തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി അത്തരം സഹായങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സി.സി. മുകുന്ദൻ വ്യക്തമാക്കി….

