Headlines

kerala14.in

മലപ്പുറം തിരൂരിൻ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശിയായ തുഫൈൽ ആണ് മരിച്ചത്. വാടിക്കലിൽ വച്ചു വൈകീട്ട് അഞ്ചുമണിയോടെയാണ് ആക്രമണമുണ്ടായത്. രണ്ടുപേർ ആക്രമിച്ചു എന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Read More

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ. പഴയകാല സിനിമ സംവിധായകനും അഭിഭാഷകനുമായ കൊല്ലം കുണ്ടറ സ്വദേശി 46 കാരനായ സംഗീത് ലൂയിസാണ് അറസ്റ്റിലായത്. നിലവിൽ ഇയാൾ തൃശൂർ അയ്യന്തോളിൽ താമസിച്ചുവരുകയായിരുന്നു. ബാലചന്ദ്രമേനോനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തെ അപമാനിക്കുകയുംചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി സിറ്റി സൈബർ പൊലീസ് വ്യാഴാഴ്ച പുലർച്ച അയ്യന്തോളിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാംപ്രതി…

Read More

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മോദിക്കും നദ്ദയ്ക്കും ചുമതല

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ധ എന്നിവരെ ചുമതലപ്പെടുത്തി എന്‍ഡിഎ. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. മുന്നണി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇരു നേതാക്കളെയും ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തില്‍ അമിത്…

Read More

‘ഗൂഢാലോചനയുടെ ഭാഗം’; എഫ്ഐആർ റദ്ദാക്കണം, ശ്വേത മേനോൻ ഹൈക്കോടതിയിൽ

നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയിൽ ഹർജിയിൽ നൽകിയിരിക്കുന്നത്. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്വേത ഹർജിയിൽ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തീയതി നീട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചു രംഗത്തിറങ്ങിയതോടെ രണ്ടാഴ്ച കൊണ്ട് 19.21 ലക്ഷം അപേക്ഷകളാണു ലഭിച്ചത്. സംസ്ഥാന…

Read More

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം; എസ്‌ഐയെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു

ചെന്നൈ : തിരുപ്പൂരിൽ എസ്‌ഐയെ കേസിലെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. തിരിപ്പൂർ സ്വദേശിയായ മണികണ്ഠൻ ആണ് മരിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ പോലീസ് പ്രതികരിച്ചത്. പ്രതിയെ കീഴടക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്ഐയെ വെടിവെച്ച കേസിലെ മറ്റ് രണ്ട് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് തിരുപ്പൂരിൽ എസ്‌ഐയെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. സ്പെഷ്യൽ എസ്‌ഐ…

Read More

പതിനഞ്ചാം വയസ്സിൽ ലൈംഗികബന്ധത്തിലേർപ്പെട്ടത് പരസ്പര സമ്മതത്തോടെ; ബലാത്സംഗ കുറ്റമായി കണക്കാക്കില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗ കുറ്റമായി കണക്കാക്കില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. അടുത്തിടെ യുവാവിനെതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കിയുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം ആവർത്തിച്ചത്. വിവാഹ വാഗ്ദാനം നൽകുകയും തുടർന്ന് സമ്മതത്തോടെ ഇരുവരും തമ്മിലുള്ള ശാരീരിക ബന്ധം ബലാത്സംഗമായി കണക്കാക്കില്ലെന്ന് ഈ കോടതി നിരവധി വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ, പശ്ചിമബംഗാൾ സ്വദേശിയായ യുവാവിന്റെ ഹർജിയിലാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആവർത്തിച്ചത്. പരാതിക്കാരിയായ യുവതിക്ക് പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ്…

Read More

ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി കസ്റ്റഡിയിൽ

       ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ഇതര സംസ്ഥാന സ്വദേശിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സ്കൂൾ കുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സ്ലീപ്പർ കോച്ചിൽ നഗ്നനായി സ്കൂൾ കുട്ടികളുടെ അടുത്ത് കിടന്നുവെന്നും കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. സംഭവം നടക്കുമ്പോൾ കോച്ചിനുള്ളി ൽ പോലീസ്-ആർ പി എഫ് ഉദ്യോഗസ്ഥർ ആരുമുണ്ടായിരുന്നില്ല. തൃശൂരിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന അധ്യാപകൻ പരാതി നൽകിയതിനെത്തുടർന്ന്…

Read More

പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, 16കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി; 40കാരൻ പൊലീസ് പിടിയിൽ

        തൃശൂർ : ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശി അറസ്റ്റിൽ. കൊല്ലം സ്വദേശി ഷെമീറാണ് (40) അറസ്റ്റിലായത്. പോർക്കുളം മേഖലയിൽ താമസിക്കുന്ന വിദ്യാർത്ഥിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴി കുട്ടിയുമായി ഷെമീർ സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ മാസം രണ്ടാം തീയതി ഇയാൾ കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്…

Read More

ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മൂന്നാം പ്രതിയും കീഴടങ്ങി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും കീഴടങ്ങി. ദിവ്യ ഫ്രാൻസിസ് ആണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികൾ തട്ടിയെടുത്തത് 40ലക്ഷം രൂപയാണ്. ചോദ്യം ചെയ്യലിൽ പ്രതികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial