ഉത്തരകാശി ഇരട്ട മേഘവിസ്‌ഫോടനം; നൂറിലേറെപ്പേർ മണ്ണിനടിയിൽപെട്ടതായി സംശയം, ഇതുവരെ കണ്ടെടുത്തത് അഞ്ച് മൃതദേഹങ്ങൾ
ഉത്തരകാശി: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഖീർ ഗംഗാ നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ കുറഞ്ഞത് അഞ്ച് പേർ മരിക്കുകയും ഡസൻ കണക്കിന് പേർ ഒഴുകിപ്പോവുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ നൂറിലേറെ പേർ മണ്ണിനടിയിൽപെട്ടതായി സംശയം. ഇതിനകം അഞ്ച് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. 130 ഓളം പേരെ സൈന്യം രക്ഷപ്പെടുത്തി. മേഘവിസ്‌ഫോടനത്തില്‍ കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായാണ് വിവരം. രണ്ടാമതായി ഉണ്ടായ മേഘവിസ്‌ഫോടനം ഹര്‍സില്‍ ആര്‍മി ബേസ് ക്യാമ്പിനെ ബാധിച്ചതായി റിപ്പോർട്ടുണ്ട്. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സമുദ്രനിരപ്പിൽ…

