kerala14.in

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായമോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Read More

സൗബിന്‍ ഷാഹിറിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാതെ സുപ്രീംകോടതി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നടന്‍ സൗബിന്‍ ഷാഹിറിന് ആശ്വാസം. സൗബിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഹൈക്കോടതിനല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഇതൊരു സിവില്‍ തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ലാഭ വിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലായിരുന്നു നടപടി. അതിനിടെ, നടന്‍ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ് നൽകി. വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നിവിന്‍…

Read More

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു. നേരത്തെ 12 മണിവരെ നിര്‍ത്തിവെച്ചിരുന്ന സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടി ക്രമങ്ങൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആരംഭിക്കാൻ പോകുകയാണ് സ്പീക്കർ അറിയിച്ചെങ്കിലും മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച ആവശ്യമുണ്ടെങ്കിൽ പ്രതിപക്ഷം സീറ്റുകളിലേയ്ക്ക് മടങ്ങണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇതിന് പിന്നാലെ ഒരു മണിവരെ സഭ നിർത്തിവെയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു….

Read More

കോഴിയിറച്ചിയെന്ന് പറഞ്ഞ് വവ്വാല്‍ മാംസം വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: കോഴിയിറച്ചിയെന്ന് പറഞ്ഞ് വവ്വാല്‍ മാംസം വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയിൽ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പഴംതീനി വവ്വാലുകളെ (ഫ്രൂട്‌സ് ബാറ്റ്‌സ്) വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. മാസങ്ങളായി ഇവർ വവ്വാലുകളെ വനത്തിൽ നിന്നും വേട്ടയാടിയിരുന്നുവെന്നാണ് സൂചന.

Read More

സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കവെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൃശൂർ: സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കവെ പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ 54 കാരിയായ ഭാര്യ ശ്രീദേവിയാണ് മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് ആർത്താറ്റ് പള്ളിക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക്…

Read More

തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരിക്കേറ്റു. കൂട് കഴുകുന്നതിനിടെ കമ്പിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്റെ തലയിൽ നാല് സ്റ്റിച്ചുണ്ട്.

Read More

വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി

മൊറോക്കോയിലെ റാബത്തിൽ നടന്ന വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി. നൈജീരിയയുടെ 10-ാം കിരീടം നേട്ടമാണിത്. റെക്കോര്‍ഡ് ആണിത്. എതിരില്ലാത്ത രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് 3-2 ന് നൈജീരിയ കിരീടം നേടിയത്. റാബത്തിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ പകരക്കാരി ജെന്നിഫര്‍ എച്ചെഗിനി 88-ാം മിനുട്ടില്‍ നേടിയ ഗോളാണ് വിജയത്തിലേക്ക് നയിച്ചത്. പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ആദ്യ 25 മിനുട്ടില്‍ തന്നെ ഗിസ്ലെയ്ന്‍ ചെബ്ബാക്കും സന മസ്സൗഡിയും…

Read More

കോഴിക്കോട് എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കടലുണ്ടി റെയിൽവെ ഗേറ്റിന് സമീപം എഞ്ചിനീയറിങ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കോട്ടക്കടവ് വളളിക്കുന്ന് ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ (21) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു….

Read More

ടേക്ക് ഓഫിനിടെ വിമാനത്തിൽ നിന്ന് തീയും പുകയും; നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

വാഷിങ്ടൺ: സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. ലാൻഡിങ് ഗിയറിനുണ്ടായ തകരാറിനെ തുടർന്ന് തീയും പുകയും ഉയർന്നതോടെയാണ് ഡെൻവർ വിമാനത്താവളത്തിൽ അമേരിക്കൻ എയർലൈൻസ് വിമാനം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഒരാൾക്ക് നിസ്സാര പരുക്കേറ്റു. പുക ഉയർന്ന ഉടനെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ബോയിങിന്റെ 737 മാക്സ് 8 വിമാനം മയാമിയിലേക്ക് പോകുകയായിരുന്നു. വിമാനത്തിനു സാങ്കേതിക…

Read More

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial