ഭർത്താവിന്റെ ക്രൂരപീഡനം; ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ
ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ മലയാളിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ ക്രൂര പീഡനത്തെ തുടർന്നാണ് കൊല്ലം ചവറ സ്വദേശിനി ആയ അതുല്യ (30) ജീവനൊടുക്കിയത്. ഭർത്താവിന്റെ ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സതീഷ് സ്ഥിരം…

