ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ, കേരള സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി എസ്എഫ്ഐ. പൊലീസ് പ്രതിരോധം മറികടന്ന് പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിലേക്ക് ഇരച്ചുകയറി. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ആസ്ഥാനത്തെത്തിയത്. സമരക്കാര്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ആര്‍ എസ്എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിസിയുടെ ഓഫീസിലേക്ക് ബലം പ്രയോഗിച്ച് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമം നടത്തി. സര്‍വകലാശാല കെട്ടിടത്തിന്റെ ജനലുകള്‍ വഴി ചിലര്‍ ഉള്ളില്‍ കടന്ന്…

